Quantcast

മുന്നണിയില്‍ ഒരു പാര്‍ട്ടി മതി; ഐ.എന്‍.എല്ലിന് സി.പി.എമ്മിന്റെ അന്ത്യശാസനം

ഒന്നിച്ചുപോവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. സി.പി.എം നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് അനുരഞ്ജനത്തിന്റെ പാതയില്‍ വന്നത്. പാര്‍ട്ടിയെ ചോര നീരാക്കി വളര്‍ത്തിയവര്‍ ഐക്യമാണ് ആഗ്രഹിക്കുന്നത്. ആ വികാരത്തിനൊപ്പം നില്‍ക്കുമെന്നും വഹാബ് വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    30 July 2021 8:53 AM GMT

മുന്നണിയില്‍ ഒരു പാര്‍ട്ടി മതി; ഐ.എന്‍.എല്ലിന് സി.പി.എമ്മിന്റെ അന്ത്യശാസനം
X

ഐ.എന്‍.എല്‍ നേതൃത്വത്തിന് സി.പി.എമ്മിന്റെ അന്ത്യശാസനം. ഒരു പാര്‍ട്ടിയെ മാത്രമേ മുന്നണിയില്‍ ഉള്‍പ്പെടുത്താനാവൂ എന്ന് കോടിയേരി ബാലകൃഷ്ണന്‍ എ.പി അബ്ദുല്‍ വഹാബിനെ അറിയിച്ചു. ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് അബ്ദുല്‍ വഹാബ് കോടിയേരിയെ അറിയിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് കാസിം ഇരിക്കൂര്‍ പക്ഷവും അറിയിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച.

ഒന്നിച്ചുപോവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. സി.പി.എം നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് അനുരഞ്ജനത്തിന്റെ പാതയില്‍ വന്നത്. പാര്‍ട്ടിയെ ചോര നീരാക്കി വളര്‍ത്തിയവര്‍ ഐക്യമാണ് ആഗ്രഹിക്കുന്നത്. ആ വികാരത്തിനൊപ്പം നില്‍ക്കുമെന്നും വഹാബ് വ്യക്തമാക്കി.

അതേസമയം മന്ത്രിസ്ഥാനം പോകുന്നെങ്കില്‍ പോയ്‌ക്കോട്ടെ എന്ന നിലപാടാണ് കാസിം ഇരിക്കൂര്‍ പക്ഷത്തിനുള്ളത്. മന്ത്രിസ്ഥാനത്തെക്കാള്‍ വലുത് ഐഡിയോളജിയാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ട്രഷററും ദേശീയ ജനറല്‍ സെക്രട്ടറിയുമായ എ.എം.എന്‍ നൗഷാദ് പറഞ്ഞു. വഹാബ് വിഭാഗവുമായി ചേര്‍ന്നുപോവാനാവില്ല. മന്ത്രി അവരുമായി എന്ത് ചര്‍ച്ച ചെയ്താലും തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ദേശീയ പ്രസിഡന്റാണ്. ദേശീയ പ്രസിഡന്റിനെ തീവ്രവാദിയെന്നാണ് വഹാബും കൂട്ടരും വിശേഷിപ്പിച്ചതെന്നും നൗഷാദ് ആരോപിച്ചു.

TAGS :

Next Story