'നാണക്കേടുണ്ടാക്കരുത്'; ഐ.എൻ.എല്ലിന് സി.പി.എമ്മിന്റെ താക്കീത്
പി.എസ്.സി അംഗത്വത്തിനും, കാസർഗോഡ് സ്ഥാനാർത്ഥിത്വത്തിനും ഐ.എൻ.എൽ നേതാക്കൾ കോഴവാങ്ങി എന്നായിരിന്നു ആരോപണം
കോഴ ആരോപണം നേരിട്ട ഐ.എൻ.എല്ലിന് സി.പി.എമ്മിന്റെ താക്കീത്. എൽ.ഡി.എഫിനും സർക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകരുതെന്ന് സി.പി.എം മുന്നറിയിപ്പ് നൽകി. ഐ.എൻ.എൽ നേതാക്കളെ എ.കെ.ജി സെന്ററിൽ വിളിച്ച് വരുത്തിയാണ് താക്കീത് നൽകിയത്.
പി.എസ്.സി അംഗത്വത്തിനും, കാസർഗോഡ് സ്ഥാനാർത്ഥിത്വത്തിനും ഐ.എൻ.എൽ നേതാക്കൾ കോഴവാങ്ങി എന്നായിരിന്നു ആരോപണം. പരാതികൾ സർക്കാരിൻ്റെ പ്രതിഛായയെ ബാധിക്കുന്നുവെന്ന് വിലയിരുത്തിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഐ.എൻ.എൽ നേതാക്കളെ എ.കെ.ജി സെൻ്ററിൽ വിളിച്ച് വരുത്തിയത്.
പരസ്യ പ്രതികരണം പാടില്ലെന്നും സർക്കാരിൻ്റെയും മുന്നണിയുടെ പ്രതിശ്ചായക്ക് കോട്ടം തട്ടാതിരിക്കാൻ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്നും സിപിഎം നിർദേശിച്ചു. പാർട്ടിക്കതിരെ ഉയർന്ന ആരോപണങ്ങൾ ബാലിശമാണെന്നായിരുന്നു ഐ.എൻ.എൽ നേതാക്കളുടെ പ്രതികരണം. വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് വേഗത്തിൽ പരിഹരിക്കണമെന്നും സിപിഎം നിർദ്ദേശം നൽകിയതായാണ് സൂചന.
Adjust Story Font
16