Quantcast

'നയമാണ് പ്രശ്‌നം, വ്യക്തിയല്ല'; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം

''ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യും''

MediaOne Logo

Web Desk

  • Published:

    4 Nov 2024 9:43 AM GMT

നയമാണ് പ്രശ്‌നം, വ്യക്തിയല്ല; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം
X

കണ്ണൂര്‍: ബിജെപി നേതാവ് സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യും എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തികളല്ല നയമാണ് പ്രശ്നം, ഇടതുപക്ഷത്തിന് അനുകൂലമായ നയം സ്വീകരിച്ചാൽ സന്ദീപിനെ സ്വീകരിക്കും. മുൻപും സമാനമായ കാഴ്ചപ്പാടുള്ള വരെ സിപിഎം സ്വീകരിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

ഞങ്ങള്‍ ആരെയാണ് സ്വാഗതം ചെയ്യാതിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. നയമാണ് പ്രശ്‌നം. ഒരു ആൾ അല്ല. നിലപാടാണ് പ്രശ്‌നം, എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട വിഷയത്തിൽ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന നേതൃത്വത്തിനും പാലക്കാട്ടെ സ്ഥാനാർഥി സി കൃഷ്ണകുമാറിനുമെതിരെ തുറന്നടിച്ചാണ് ബിജെപി സംസ്ഥാന സമിതിയംഗം കൂടിയായ സന്ദീപ് വാരിയർ സംസാരിച്ചത്. സി കൃഷ്ണകുമാനിനായി പ്രചരണത്തിനിറങ്ങില്ലെന്ന് അദ്ദേഹം ഫെയ്സ് ബുക്കിലൂടെ അറിയിച്ചിരുന്നു. പാലക്കാട് താൻ അപമാനിതനായി. തന്റെ അമ്മ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്തയാളാണ് സി കൃഷ്ണകുമാറെന്നും സന്ദീപ് വാര്യർ പറഞ്ഞു.

TAGS :

Next Story