Quantcast

കാട്ടാക്കട എസ്.എഫ്.ഐ ആൾമാറാട്ടം സി.പി.എം അന്വേഷിക്കും

സംഭവത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജി.ജെ ഷൈജുവിന്റെ പ്രിൻസിപ്പൽ അംഗീകാരം റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് സർവ്വകലാശാല പുറത്തിറക്കി

MediaOne Logo

Web Desk

  • Updated:

    2023-05-21 14:45:48.0

Published:

21 May 2023 2:34 PM GMT

CPM will investigate Kattakkada SFI impersonation
X

തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ എസ്.എഫ്.ഐ. ആൾമാറാട്ടത്തിൽ അന്വേഷണത്തിനൊരുങ്ങി സി.പി.എം. ഡി.കെ മുരളി, എസ് പുഷ്പലത എന്നിവരാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടോയെന്നതടക്കം പരിശോധിക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.


അതേസമയം സംഭവത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജി.ജെ ഷൈജുവിന്റെ പ്രിൻസിപ്പൽ അംഗീകാരം റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് സർവ്വകലാശാല പുറത്തിറക്കി. ഷൈജുവിനെ ചുമതലയിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോളേജിന് കത്ത് നൽകും.

കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. സംഭവത്തിൽ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നൽകി. കോളജ് അധികൃതർ യൂണിവേഴ്സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘക്ക് പകരം എ.വിശാഖിൻറ പേര് നൽകിയത്.



എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുയുസിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്സിറ്റിയിലേക്ക് നൽകിയത്. ഇതേ കോളജിലെ ഒന്നാം വർഷ ബി.എസ്.സി വിദ്യാർഥിയാണ് എ.വിശാഖ്. വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആൾമാറാട്ടം നടത്തിയതെന്നാണ് കെഎസ്യു ആരോപിക്കുന്നത്. യു.യു.സിയായി അനഘക്ക് തുടരാൻ താത്പര്യമില്ലാത്തതിനാലാണ് വിശാഖിൻറെ പേര് നൽകിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.


TAGS :

Next Story