Quantcast

ട്വന്‍റി ട്വന്‍റി പ്രവർത്തകനെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കഴിഞ്ഞ ദിവസം കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    17 Feb 2022 1:52 AM GMT

ട്വന്‍റി ട്വന്‍റി പ്രവർത്തകനെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
X

ട്വന്‍റി ട്വന്‍റി പ്രവർത്തകന്‍ ദീപുവിനെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ബഷീർ, സൈനുദ്ദീൻ, അബ്ദുറഹ്മാൻ, അബ്ദുൾ അസീസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. കുന്നത്തുനാട് എം.എൽ.എ പി വി ശ്രീനിജിനെതിരായ ലെറ്റുകള്‍ അണച്ചുള്ള ട്വന്‍റി 20യുടെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ദീപുവിന് മർദനമേറ്റത്.

അക്രമത്തെ തുടര്‍ന്ന് തലയ്ക്ക് ക്ഷതമേറ്റ ദീപു തിങ്കളാഴ്ച കഠിനമായ തലവേദനയെത്തുടര്‍ന്ന് രക്തം ഛര്‍ദ്ദിക്കുകയും അത്യാസന്നനിലയിലാവുകയും ചെയ്തതോടെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂറോ സര്‍ജന്റെ പരിശോധനയില്‍ ദീപുവിന്റെ വയറില്‍ പല സ്ഥലങ്ങളിലായി ചതവുകളും, തലയില്‍ ആന്തരിക രക്തസ്രാവവും കണ്ടെത്തി. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ദീപുവിന്റെ ജിവന്‍ നിലനിർത്തുന്നത്.

TAGS :

Next Story