Quantcast

'മലപ്പുറം മിഥ്യയും യാഥാർഥ്യവും': പുസ്തകവുമായി ദേശാഭിമാനി; മുഖ്യമന്ത്രി പ്രകാശനം ചെയ്യും

2022 ഡിസബറിൽ ദേശാഭിമാനി മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളാണ് 'മലപ്പുറം: മിഥ്യയും യാഥാർഥ്യവും' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    8 Jan 2024 7:11 AM GMT

CPM’s book to bust ‘Malappuram myth’
X

മലപ്പുറം: മലപ്പുറത്തിനെതിരായ ദുഷ്പ്രചാരണങ്ങളെ തുറന്നുകാണിക്കാനും ജില്ലയുടെ ബഹുസ്വരതയും സാംസ്‌കാരിക പാരമ്പര്യവും പരിചയപ്പെടുത്താനുമായി 'ദേശാഭിമാനി' പുസ്തകം പ്രസിദ്ധീകരിക്കുന്നു. 2022 ഡിസബറിൽ ദേശാഭിമാനി മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളാണ് 'മലപ്പുറം: മിഥ്യയും യാഥാർഥ്യവും' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. പുസ്തകം ജനുവരി 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മലപ്പുറത്തിന്റെ സൂഫി പാരമ്പര്യത്തെക്കുറിച്ച് എഴുതിയ ലേഖനവും പുസ്തകത്തിലുണ്ട്. എല്ലാ തലത്തിലുമുള്ള സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കുന്നതാണ് മലപ്പുറത്തിന്റെ ചരിത്രം. ഇത് തകർക്കാനുള്ള ശ്രമങ്ങളെ എല്ലാ വിഭാഗത്തിലുമുള്ളവർ ഒരുമിച്ച് ചെറുത്തുതോൽപ്പിച്ചിട്ടുണ്ടെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചൻ പറമ്പിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന എം.ടി വാസുദേവൻ നായരുടെ ലേഖനവും പുസ്തകത്തിലുണ്ട്.



മലപ്പുറത്തെ തീവ്രവാദത്തിന്റെയും മതമൗലികവാദത്തിന്റെയും കേന്ദ്രമായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രസാധകർ പറഞ്ഞു. കൊളോണിയൽ ഭരണാധികാരികൾ ഊട്ടിയുറപ്പിച്ച മിഥ്യയാണ് ഇപ്പോൾ വർഗീയവാദികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ജില്ലക്കെതിരെയുള്ള അപവാദങ്ങളെ ചെറുക്കാനുള്ള ശ്രമമാണ് പുസ്തകമെന്നും പ്രസാധകർ പറഞ്ഞു.

മലപ്പുറം മഹോത്സവം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 184 പ്രബന്ധങ്ങളാണ് ജില്ലയുടെ പാരമ്പര്യത്തെയും സ്വഭാവത്തെയും കുറിച്ച് അവതരിപ്പിക്കപ്പെട്ടത്. ഇതിൽ 157 പ്രബന്ധങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും കോർഡിനേറ്റിങ് എഡിറ്റർ സി.വി രാജീവ് പറഞ്ഞു. ജില്ലയുടെ ബഹുസ്വര സ്വഭാവം മുതൽ പ്രദേശത്തിന്റെ ശിലായുഗ സംസ്‌കാരം വരെയുള്ള വിവിധ വിഷയങ്ങളിലെ പ്രബന്ധങ്ങളാണ് പുസ്തകത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കരുവാരക്കുണ്ടിലെ ഇരുമ്പയിര് ഖനനം പോലെ അധികം അറിയപ്പെടാത്ത വശങ്ങളെക്കുറിച്ച് ഒരു പ്രബന്ധം ചർച്ച ചെയ്യുന്നു. ജില്ലയിലെ ഗോത്രവിഭാഗങ്ങളുടെയും തീരദേശ ജനതയുടെയും സംസ്‌കാരവും ജീവിത പശ്ചാത്തലവും ചർച്ച ചെയ്യുന്ന പ്രബന്ധവും പുസ്തകത്തിലുണ്ട്. ബഹുസ്വരതയുടെയും ഐക്യത്തിന്റെയും പ്രതീകമായ മലപ്പുറത്തെ നേർച്ചകൾ, ബേസൽ മിഷൻ അടക്കമുള്ള ക്രിസ്ത്യൻ സഭകൾ ജില്ലയിൽ നടത്തിയ ഇടപെടലുകൾ, ഗൾഫ് കുടിയേറ്റം, മലപ്പുറത്തിന്റെ കായിക പാരമ്പര്യം തുടങ്ങിയവയും പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

TAGS :

Next Story