Quantcast

റബ്‌കോയിൽ സി.പി.എമ്മിന്റെ കോടികളുടെ അഴിമതി; ചോദ്യങ്ങൾക്കു മറുപടിയില്ല-മാത്യു കുഴൽനാടൻ

'മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതി വിവിധ വകുപ്പുകളെ കൂട്ടുപിടിച്ചു മറച്ചുപിടിക്കുന്നു'

MediaOne Logo

Web Desk

  • Updated:

    2023-11-03 08:56:06.0

Published:

3 Nov 2023 7:31 AM GMT

CPMs multi-crore corruption in Rabco; No answer to questions- Mathew Kuzhalnadan, Mathew Kuzhalnadan against CM Pinarayi Vijayan
X

മാത്യു കുഴല്‍നാടന്‍

കൊച്ചി: മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതി വിവിധ വകുപ്പുകളെ കൂട്ടുപിടിച്ചു മറച്ചുപിടിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. തനിക്കെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി. എന്നാൽ, താൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നില്ല. കോടികളുടെ അഴിമതിയാണ് സി.പി.എം റബ്‌കോയിൽ നടത്തിയിരിക്കുന്നതെന്നും മാത്യു ആരോപിച്ചു.

സംസ്ഥാനത്ത് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതി വിവിധ വകുപ്പുകളെ ഉപയോഗിച്ച് മറച്ചുപിടിക്കുകയാണ്. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സർക്കാരിൽനിന്ന് മറുപടി ലഭിക്കുന്നില്ല. മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് അന്വേഷണമെത്തും എന്നതുകൊണ്ടാണ് മറുപടി ലഭിക്കാത്തത്. ചോദ്യങ്ങൾക്ക് ക്യാപ്‌സ്യൂളുകൾ നിർമിക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. മറുപടി എപ്പോഴെങ്കിലും ലഭിക്കുമായിരിക്കും-മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

''കേരളത്തിന്റെ പൊതുസമൂഹം അഴിമതിക്കെതിരായ പോരാട്ടം ആഗ്രഹിക്കുന്നുണ്ട്. ഞാൻ ഒറ്റയ്ക്കു വിചാരിച്ചാൽ നടത്താൻ കഴിയുന്നതല്ല അത്. വിദ്യാർത്ഥികളും യുവജനങ്ങളും അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാകണം. റബ്‌കോയടക്കമുള്ള സഹകരണ സ്ഥാപനങ്ങൾക്ക് സർക്കാർ ഖജനാവിൽനിന്ന് പണം നൽകിയിട്ടുണ്ട്. 238 കോടി രൂപ നൽകിയത് തിരിച്ചടവ് വ്യവസ്ഥയിലാണ്. കൊല്ലത്തിൽ 21 കോടി രൂപ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സർക്കാരിൽനിന്ന് മറുപടി ലഭിക്കുന്നില്ല.''

സി.പി.എം റബ്‌കോയിൽ നടത്തിയിരിക്കുന്നത് കോടികളുടെ അഴിമതിയാണ്. സി.പി.എം അഴിമതിക്ക് സർക്കാർ ഫണ്ട് ചെയ്യുന്നു. 2019ൽ റബ്കോയ്ക്ക് സർക്കാർ 238 കോടി നൽകി. ഇതുവരെയുള്ള കണക്കിൽ റബ്‌കോ സർക്കാരിന് 87.6 കോടി രൂപ തിരിച്ചടക്കണം. ഇതിൽ എത്ര തിരിച്ചടച്ചുവെന്ന ചോദ്യത്തിന് സർക്കാർ മറുപടി നൽകുന്നില്ല. സി.പി.എം നേതൃത്വത്തിൽ റബ്കോയിൽ വൻ അഴിമതി നടന്നുവെന്നും മാത്യു ആരോപിച്ചു.

Summary: CPM's multi-crore corruption in Rabco; No answer to questions - Mathew Kuzhalnadan

TAGS :

Next Story