Quantcast

കാസ ആർഎസ്എസിന്റെ സൃഷ്ടി, ക്രിസ്ത്യാനികളായതുകൊണ്ട് തെറ്റിദ്ധരിക്കണ്ട: എം.വി ഗോവിന്ദൻ

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ശക്തിയായി എതിര്‍ത്ത് മുന്നോട്ട് പോകണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    7 Feb 2025 1:13 AM

Published:

6 Feb 2025 4:12 PM

കാസ ആർഎസ്എസിന്റെ സൃഷ്ടി, ക്രിസ്ത്യാനികളായതുകൊണ്ട് തെറ്റിദ്ധരിക്കണ്ട: എം.വി ഗോവിന്ദൻ
X

ഇടുക്കി: കാസ യഥാർഥത്തിൽ ആർഎസ്എസിന്റെ സൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാസയിൽ ക്രിസ്ത്യാനികളായതുകൊണ്ട് തെറ്റിദ്ധരിക്കേണ്ടെന്നും ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ശക്തിയായി എതിര്‍ത്ത് മുന്നോട്ട് പോകണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

'കാസയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്നിൽ ആർഎസ്എസ് ആണ്. ന്യൂനപക്ഷ വര്‍ഗീയത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും എല്‍ഡിഎഫിനും എതിരെ ഒരു ഐക്യ മുന്നണിയെ പോലെ പ്രവര്‍ത്തിക്കുകയാണ്. ലീഗ് പഴയകാലത്ത് പറഞ്ഞിരുന്നത് അവര്‍ ജനാധിപത്യ സംവിധാനം ആണെന്നാണ്. എന്നാല്‍ ഇപ്പോള്‍ വര്‍ഗീയതയുടെ തടവിലാണ്. അതിന്റെ ഗുണഭോക്താവാണ് കോണ്‍ഗ്രസ്. തൃശൂരില്‍ ബിജെപി ജയിച്ചത് കോണ്‍ഗ്രസിന്റെ ചെലവിലാണ്. കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്ന 86,000 വോട്ടാണ് അവര്‍ ബിജെപിക്ക് നല്‍കിയത്' - എം.വി ഗോവിന്ദൻ പറഞ്ഞു.


TAGS :

Next Story