Quantcast

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനെതിരെ ബോംബേറ്: മൂന്നാം പ്രതി നാലു വർഷത്തിന് ശേഷം പിടിയിൽ

ദുബൈയിൽ ഒളിവിലായിരുന്ന പ്രതിക്കായി ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-23 12:42:44.0

Published:

23 Sep 2022 11:06 AM GMT

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനെതിരെ ബോംബേറ്: മൂന്നാം പ്രതി നാലു വർഷത്തിന് ശേഷം പിടിയിൽ
X

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് ബോംബെറിഞ്ഞ കേസ്ഫിൽ മൂന്നാം പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വടകര പുറമേരി സ്വദേശി നിജീഷാ (40)ണ് അറസ്റ്റിലായത്. ദുബൈ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച് പിടികൂടിയത്. കേസിലെ ഒന്നും രണ്ടും പ്രതികൾ നേരത്തെ പിടിയിലായിരുന്നു. 2017 ജൂൺ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ദുബൈയിൽ ഒളിവിലായിരുന്ന പ്രതിക്കായി ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.


crime branch arrested RSS worker who is third accused in case of bombing CPM Kozhikode district committee office.

TAGS :

Next Story