ഗംഗേശാനന്ദക്കെതിരായ പീഡനക്കേസ്: ക്രൈംബ്രാഞ്ചിന് തിരിച്ചടി, കുറ്റപത്രം കോടതി മടക്കി
ലൈംഗിക പീഡനം ചെറുക്കാനാണ് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദക്കെതിരായ പീഡനക്കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മടക്കി. കുറ്റപത്രം അപൂര്‍ണമാണെന്നാണ് കോടതിയുടെ നിരീക്ഷണം. പൊലീസിന്റെ സീന്‍ മഹസറടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വീട്ടിൽ പൂജക്ക് വരുന്ന ഗംഗേശാനന്ദ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇത് സഹിക്കവയ്യാതെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നും പൊൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. 2017 മെയിലാണ് കേസിനാസ്പദമായ സംഭവം.
ലൈംഗിക പീഡനം ചെറുക്കാനാണ് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. കേസിൽ പെൺകുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നൽകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
അതേസമയം, ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആക്രമിച്ചത് മറ്റാരോ ആണെന്നും പെൺകുട്ടി പിന്നീട് മൊഴി മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തെ ആക്രമിക്കാൻ പെൺകുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയതായി വ്യക്തമായി. ഇതോടെ ഇവർക്കെതിരെയും കേസ് എടുക്കുകയായിരുന്നു.
Adjust Story Font
16