മോൻസന്‍ മാവുങ്കലിന് വ്യാജരേഖ ഉണ്ടാക്കി നൽകിയവരെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം
വ്യാജരേഖകൾ ചമയ്ക്കാൻ സഹായിച്ചവരെ കുറിച്ച് മോൻസന്‍ മൊഴി നൽകിയിട്ടുണ്ട്
തട്ടിപ്പുകേസിൽ പിടിയിലായ മോൻസന്‍ മാവുങ്കലിന് വ്യാജരേഖ ഉണ്ടാക്കി നൽകിയവരെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇവരിൽ ചിലരെ കുറിച്ച് മോൻസന്‍ മൊഴി നൽകിയിട്ടുണ്ട്. റിമാൻഡിൽ കഴിയുന്ന മോൻസനെ കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് നാളെ അപേക്ഷ നൽകും
എച്ച്എസ്ബിസി ബാങ്കിൽ കോടിക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മോൻസൺ മാവുങ്കൽ വലിയ തട്ടിപ്പുകൾ നടത്തിയത്. ബാങ്ക് സ്റ്റേറ്റ്മെന്‍റിന്‍റെ വ്യാജരേഖ കാണിച്ചായിരുന്നു തട്ടിപ്പ്.
ഇതുകൂടാതെ ഡോക്ടർ ആണെന്നും ഇന്‍റർപോൾ ഡയറക്ടർ ആണെന്നും ചാനൽ ചെയർമാൻ ആണെന്നും എല്ലാം പറഞ്ഞ് തട്ടിപ്പ് നടത്തിയിരുന്നു. ഇതിന്‍റെയെല്ലാം വ്യാജ രേഖകൾ മോൻസന്‍റെ വീട്ടിൽ നിന്നും ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്. ഈ വ്യാജ രേഖകളെല്ലാം നിർമ്മിച്ചു നൽകിയവരെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം. ഒന്നിലധികം പേർ വ്യാജരേഖകൾ ചമയ്ക്കാൻ സഹായിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. ചിലരുടെ പേരുകൾ മോൻസന്‍റെ മൊഴിയിൽ പറഞ്ഞിട്ടുമുണ്ട്. ഇതിന്‍റെ വസ്തുത പരിശോധിച്ച ശേഷമാകും ചോദ്യംചെയ്യലും അറസ്റ്റ് നടപടികളും ഉണ്ടാവുക.
റിമാൻഡിൽ കഴിയുന്ന മോൻസന്‍ മാവുങ്കൽനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് നാളെ കോടതിയിൽ അപേക്ഷ നൽകും. സംസ്കാര ടിവിയുടെ ചെയർമാൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലും തിരുവനന്തപുരത്തെ ശില്പി സുരേഷിനെ കബളിപ്പിച്ച കേസിലുമാണിത്. കസ്റ്റഡിയിൽ വിട്ടാൽ മോൻസനെ നാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
Adjust Story Font
16