തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പികെ നവാസാണ് കേസിലെ പരാതിക്കാരൻ
കെ.സുരേന്ദ്രന്‍
കൽപ്പറ്റ: സുൽത്താൻബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വയനാട് ജില്ലാ പൊലീസ് ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യൽ. സുരേന്ദ്രനുപുറമേ സി.കെ. ജാനു, ബി.ജെ.പി. നേതാവ് പ്രശാന്ത് മലവയൽ എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് കെ. സുരേന്ദ്രൻ 40 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ. സുൽത്താൻബത്തേരിയിലെ ഹോം സ്റ്റേയിൽ വെച്ച് 30 ലക്ഷം രൂപയും തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും കൈമാറിയെന്ന് കാട്ടി സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപ്പാർട്ടിയുടെ മുൻ ട്രഷറർ പ്രസീത അഴീക്കോടാണ് രംഗത്തുവന്നത്. ഇത് തെളിയിക്കുന്ന ടെലഫോൺ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടു. കഴിഞ്ഞ വർഷം നടത്തിയ ഫൊറൻസിക് പരിശേധനയിൽ ഫോൺ സംഭാഷണങ്ങളിലെ ശബ്ദം കെ. സുരേന്ദ്രൻ, സി.കെ. ജാനു, പ്രസീത അഴിക്കോട്, പ്രശാന്ത് മലവയൽ എന്നിവരുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ മുൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യും നിലവിൽ പാലക്കാട് നർകോട്ടിക് സെൽ ഡിവൈ.എസ്.പി.യുമായ ആർ. മനോജ്കുമാർ വ്യക്തമാക്കി. എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പികെ നവാസാണ് കേസിലെ പരാതിക്കാരൻ.
crime branch questioned BJP state president K. Surendran in the Sultanbatheri election corruption case
Adjust Story Font
16