Quantcast

നടിയെ ആക്രമിച്ച കേസ്; ഷോൺ ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണത്തിലാണ് പരിശോധന

MediaOne Logo

Web Desk

  • Updated:

    2022-08-25 05:22:59.0

Published:

25 Aug 2022 5:21 AM GMT

നടിയെ ആക്രമിച്ച കേസ്; ഷോൺ ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
X

കോട്ടയം: പി.സി ജോർജിന്‍റെ മകൻ ഷോൺ ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണത്തിലാണ് പരിശോധന. ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വാട്സാപ്പ് സന്ദേശങ്ങളുടെ പേരിലാണ് നടപടി.


ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം പി.സി ജോര്‍ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്. ഷോണ്‍ ജോര്‍ജിന്‍റെ ഫോണില്‍ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്‍റെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീന്‍ ഷോട്ടുകള്‍. കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ വേണ്ടിയാണ് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടന്‍, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വ്യാജ വാട്‌സാപ്പ് ഗ്രൂപ്പിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍. പ്രമോദ് രാമന്‍, ടി.ബി മിനി, സന്ധ്യ ഐ.പി.എസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ് കുമാർ തുടങ്ങിയവരുടെ പേരിലാണ് വ്യാജവാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ചത്. 'ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു ഗ്രൂപ്പ്.



TAGS :

Next Story