Quantcast

വധഗൂഢാലോചനാക്കേസ്: സായ്ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

നാളെ കൊച്ചിയിലെ ഓഫീസിലെത്തണമെന്നാണ് നിർദേശം. സായി ശങ്കറിന്റെ കോഴിക്കോട് കാരന്തൂരിലെ വീട്ടിൽ കൊച്ചിയിൽ നിന്നുള്ള സംഘം പരിശോധന നടത്തുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-03-17 06:16:04.0

Published:

17 March 2022 4:58 AM GMT

വധഗൂഢാലോചനാക്കേസ്: സായ്ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
X

ദിലീപ് പ്രതിയായ വധഗൂഢാലോചനാക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഐടി വിദഗ്ധൻ സായി ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ്. നാളെ കൊച്ചിയിലെ ഓഫീസിലെത്തണമെന്നാണ് നിർദേശം. സായി ശങ്കറിന്റെ കോഴിക്കോട് കാരന്തൂരിലെ വീട്ടിൽ കൊച്ചിയിൽ നിന്നുള്ള സംഘം പരിശോധന നടത്തുകയാണ്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതില്‍ സായി ശങ്കറിന് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വാദം.

കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. സായി ശങ്കറിന്റെ കാരപ്പറമ്പിലുള്ള രണ്ട് ഫ്ലാറ്റിലും ഭാര്യയുടെ ബുട്ടീക്കിലുമാണ് പരിശോധന. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. എന്നാൽ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്.

TAGS :

Next Story