കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു; മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ ഗതാഗത മന്ത്രി
ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ചർച്ചയിൽ പങ്കെടുക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഗതാഗത മന്ത്രി നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ചർച്ചയിൽ പങ്കെടുക്കും. സെപ്റ്റംബർ ഒന്നിന് മുൻപ് ജീവനക്കാരുടെ ശമ്പള കുടിശിക കൊടുത്ത് തീർക്കണമെന്ന ഹൈക്കോടതിയുടെ കർശന നിർദേശം വന്നതിന് പിന്നാലെയാണ് മന്ത്രി ചർച്ചക്കൊരുങ്ങുന്നത്.
103 കോടിയാണ് ശമ്പളം നൽകുന്നതിനായി കെഎസ്ആർടിസി ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓണം ബോണസ് നൽകണമെങ്കിൽ മൂന്ന് കോടി അധികം നൽകണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടിരുന്നു. ധനസഹായം അനുവദിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
ഇതിനിടെ പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഇതുവരെ യൂണിയനുകൾ അംഗീകരിച്ചില്ല. ഈ വിഷയവും നാളെ ചർച്ചയാകും.
Next Story
Adjust Story Font
16