പൊലീസ് സ്റ്റേഷനിൽ അഞ്ച് വർഷത്തെ സേവനം നിർബന്ധം; പൊലീസ് മെഡലിനുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിച്ചു
സംസ്ഥാനത്ത് ആദ്യമായി ഐ.പി.എസ് ഉദ്യോഗസ്ഥരെ മെഡലിന് പരിഗണിക്കാനും തീരുമാനിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിച്ചു. പൊലീസ് സ്റ്റേഷനിൽ അഞ്ച് വർഷത്തെ സേവനം നിർബന്ധമാക്കി. വനിതകൾക്ക് മാനദണ്ഡങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ഐ.പി.എസ് ഉദ്യോഗസ്ഥരെ മെഡലിന് പരിഗണിക്കാനും തീരുമാനിച്ചു.
മെഡല്‍ ലഭിക്കാനുള്ള വനിതകളുടെ ചുരുങ്ങിയ സര്‍വീസ് കാലാവധി പത്ത് വര്‍ഷത്തില്‍ നിന്ന് ഏഴായി കുറച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനായി വകുപ്പ് തല അന്വേഷണമോ വിജിലന്‍സ് അന്വേഷണമോ നിലവിലുണ്ടാവരുതെന്നും പത്ത് വര്‍ഷത്തിനിടെ അച്ചടക്ക നടപടി നേരിട്ടവരായിരിക്കരുതെന്നുമുള്ള മാനദണ്ഡം നിലനിര്‍ത്തി. ഒരു വര്‍ഷം നല്‍കുന്ന മെഡലുകളുടെ എണ്ണം 285ല്‍ നിന്ന് 300 ആയി ഉയര്‍ത്തിയിട്ടുണ്ട്.
പൊലീസുകാര്‍ക്ക് ലഭിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അംഗീകാരമാണ് മുഖ്യമന്ത്രിയുടെ മെഡല്‍. എന്നാല്‍ ഇത് അര്‍ഹരല്ലാത്തവര്‍ക്ക് ലഭിക്കുന്നുവെന്ന പരാതിയുമുണ്ട്.
Adjust Story Font
16