'വനിതാ നേതാവിന്റെ പരാതിയിൽ നടപടി നേരിട്ട പി.കെ ശശിയെ വേഗത്തിൽ തിരിച്ചെടുത്തു'; ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം
സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങൾ പൊലീസിൽ നിന്നുണ്ടാവുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ പൊലീസ് ഇടപെടുന്നത്. ഇത് തിരുത്തപ്പെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
സിപിഎം പാലക്കാട് ജില്ലസമ്മേളനത്തിൽ പി.കെ ശശിക്കെതിരെ രൂക്ഷ വിമർശനം. വനിതാ നേതാവിന്റെ പരാതിയിൽ നടപടി നേരിട്ട ശശിയെ വേഗത്തിൽ തിരിച്ചെടുത്തതാണ് വിമർശനത്തിന് കാരണമായത്. കെടിഡിസി ചെയർമാൻ ആയതിന് പത്രത്തിൽ പരസ്യം നൽകിയതിനെതിരെയും വിമർശനമുണ്ടായി. പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മറ്റി പ്രതിനിധികളാണ് വിമർശനമുന്നയിച്ചത്.
കണ്ണമ്പ്ര ഭൂമിയിടപാടിൽ കൂടുതൽ പേർക്ക് പങ്കുണ്ട്. ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ ചാമുണ്ണി മാത്രമല്ല കുറ്റക്കാരൻ. ചാമുണ്ണിക്ക് മുകളിലുള്ള ആളുകൾക്കും ഇടപാടിൽ പങ്കുണ്ട്. ഒറ്റപ്പാലത്ത് സഹകരണ ബാങ്ക് അഴിമതിയിൽ കൂടുതൽ നടപടിയില്ലെന്നും വിമർശനമുയർന്നു.
പൊലീസിന്റെ സമീപനത്തിനെതിരെയും പ്രതിനിധികൾ വിമർശനമുന്നയിച്ചു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങൾ പൊലീസിൽ നിന്നുണ്ടാവുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ പൊലീസ് ഇടപെടുന്നത്. ഇത് തിരുത്തപ്പെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
Adjust Story Font
16