'സംഘടനയിൽ വ്യക്തിപരമായ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നു'; റിയാസിനും റഹീമിനുമെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം
മുഹമ്മദ് റിയാസ്, എ.എ റഹിം, എസ്.സതീഷ് എന്നിവരടങ്ങുന്ന കോക്കസ് ആണ് സംഘടനയെ നയിക്കുന്നതെന്നും പ്രതിനിധികൾ വിമര്‍ശനമുന്നയിച്ചു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ മന്ത്രിയും ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസിനും നിലവിലെ ഡി.വൈ.എഫ്.ഐ എ.എ പ്രസിഡന്‍റ് റഹീമിനും വിമർശനം. സംഘടനയിൽ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാൻ ഇരുവരും ശ്രമിക്കുന്നുവെന്നായിരുന്നു ആക്ഷേപം. മുഹമ്മദ് റിയാസ്, എ.എ റഹിം, എസ്.സതീഷ് എന്നിവരടങ്ങുന്ന കോക്കസ് ആണ് സംഘടനയെ നയിക്കുന്നതെന്നും പ്രതിനിധികൾ വിമര്‍ശനമുന്നയിച്ചു.
പ്രവർത്തന റിപ്പോർട്ടിൽ പോരായ്മകളും വിമർശനങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുയര്‍ന്നു. തിരുവനന്തപുരത്ത് ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടിട്ടും സംഘടനക്കുള്ളിലേക്ക് ക്വട്ടേഷൻ-ലഹരി സംഘങ്ങൾ പിടിമുറുക്കുന്നതായും ഡി.വൈ.എഫ്.ഐയുടെ പേര് മറയാക്കി ചിലയിടങ്ങളിൽ സാമൂഹിക വിരുദ്ധർ സംഘടനയിൽ പ്രവർത്തിക്കുന്നതായും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പല തവണ ഇത് കണ്ടെത്തിയിട്ടും വീണ്ടും ആവർത്തിക്കപ്പെടുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.
ആലപ്പുഴയിൽ മെമ്പർഷിപ്പ് ക്യാമ്പയിനിൽ ഗുരുതര വീഴ്ചയുണ്ടായതായി ഡി.വൈ.എഫ്.ഐ പ്രവർത്തന റിപ്പോർട്ടില്‍ പറയുന്നു. യുവതീ മെമ്പർഷിപ്പിലുണ്ടായിട്ടുള്ള കൊഴിഞ്ഞ് പോക്ക് ഗൗരവമായി കാണണമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയത്ത് മെമ്പർഷിപ്പ് പ്രവർത്തനത്തിലടക്കം പോരായ്മയുണ്ടായതായും റീ സൈക്കിൾ കേരളയിൽ കാണിച്ച അലംഭാവം തിരുത്തപ്പെടണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16