Quantcast

'വായിൽ തോന്നുന്നത് പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണം'; സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം

ഏകപക്ഷീയമായി ആളെ ചേർക്കുന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ശരിയല്ലെന്നും വിമർശനമുയർന്നു

MediaOne Logo

Web Desk

  • Published:

    29 Dec 2024 6:04 AM GMT

വായിൽ തോന്നുന്നത് പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണം; സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം
X

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ജി. സുധാകരന് വിമർശനം. വിശ്രമ ജീവിതത്തിൽ ശ്രദ്ധ കിട്ടാൻ വായിൽ തോന്നുന്നത് പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണമെന്നാണ് വിമർശനമുയർന്നത്. ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടതല്ല, ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധമാണ് പ്രശ്നമെന്നും പ്രതിനിധികൾ പറഞ്ഞു.

പത്തനംതിട്ട പൊലീസിനെതിരെയും വിമർശനമുയർന്നു. ബിജെപിയിൽ നിന്ന് പാർട്ടിയിലേക്ക് വരുന്നവരുടെ പശ്ചാത്തലം പരിശോധിക്കണം. ഏകപക്ഷീയമായി ആളെ ചേർക്കുന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ശരിയല്ലെന്നും വിമർശനമുയർന്നു.

TAGS :

Next Story