Quantcast

"പൊലീസ് പിടിച്ചുപറിക്കാരായി" സി.പി.എം സമ്മേളനത്തിൽ വിമർശനം

MediaOne Logo

Web Desk

  • Published:

    14 Jan 2022 4:29 PM GMT

പൊലീസ് പിടിച്ചുപറിക്കാരായി സി.പി.എം സമ്മേളനത്തിൽ വിമർശനം
X

കോവിഡ് കാലത്ത് വളയൂരി നൽകിയ പൊലീസുകാരിയിൽ നിന്ന് റെയിൽവെ ട്രാക്കിൽ മരിച്ചയാളുടെ ഫോൺ അടിച്ചു മാറ്റുന്നവരായി പൊലീസ് മാറിയെന്ന് വിമർശനം. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് പൊലീസ് പിടിച്ചു പറിക്കാരായി മാറിയെന്ന് വിമർശനമുയർന്നത.

കോവളം ഏരിയാ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധിയാണ് ഈ വിമർശനം ഉന്നയിച്ചത്. ഇന്ന് ചർച്ചയിൽ പങ്കെടുത്ത 18 ഏരിയയിൽ നിന്നുളള പ്രതിനിധികളും പൊലീസിനെ വിമർശിച്ചു.

പാർട്ടിക്കാർ പൊലീസിൽ ഇടപെടരുതെന്ന് നിർദ്ദേശം നൽകി. പക്ഷേ, ആർ.എസ്.എസ്സുകാർക്ക് യഥേഷ്ടം സഹായം ലഭിക്കുന്നുവെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു. പൊലീസിനെതിരെ വ്യാപകമായി ആക്ഷേപം ഉണ്ടായിട്ട് പാർട്ടിയും സർക്കാരും എന്ത് ചെയ്തുവെന്നും ചർച്ചയിൽ ചോദ്യമുയർന്നു.

പാർട്ടിക്കാർ പൊലീസിൽ ഇടപെടരുതെന്ന് നിർദ്ദേശം നൽകി. പക്ഷേ Rss -കാർക്ക് യഥേഷ്ടം സഹായം ലഭിക്കുന്നുവെന്നും വിമർശനമുണ്ട്. ജന വിരുദ്ധമായ നയങ്ങളും നിയമങ്ങളുമാണ് നടപ്പാക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയെ നോക്കുകുത്തിയാക്കുന്നു.

TAGS :

Next Story