Quantcast

ലോകായുക്ത ഓർഡിനൻസിനെ പിന്തുണച്ചതിന് സിപിഐ മന്ത്രിമാർക്ക് വിമർശനം

ലോകായുക്ത ഓർഡിനൻസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-03 13:39:23.0

Published:

3 Feb 2022 1:37 PM GMT

ലോകായുക്ത ഓർഡിനൻസിനെ പിന്തുണച്ചതിന് സിപിഐ മന്ത്രിമാർക്ക് വിമർശനം
X

ലോകായുക്ത ഒർഡിനൻസ് പിന്തുണച്ചതിനെ തുടർന്ന് സിപിഐ മന്ത്രിമാർക്ക് വിമർശനം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സിപിഐ മന്ത്രിമാർക്കെതിരെ വിമർശനമുയർന്നത്. ലോകായുക്ത ഓർഡിനൻസിൽ സിപിഎമ്മിന് വിരുദ്ധമായ നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത്.

ലോകായുക്ത ഓർഡിനൻസിൽ അഭിപ്രായ പ്രകടനം നടത്തുമ്പോൾ മന്ത്രിമാർ ജാഗ്രത പുലർത്തണമെന്ന് യോഗത്തിൽ സിപിഐ എക്‌സിക്യൂട്ടീവ് അംഗങ്ങൾ പരാമർശിച്ചു. എന്നാൽ ലോകായുക്ത ഓർഡിനൻസ് രണ്ടാമത് പരിഗണിക്കുന്നത് പാർട്ടിയെ അറിയിച്ചിരുന്നെന്നാണ് സിപിഐ മന്ത്രിമാരുടെ വിശദീകരണം. ഓർഡിനൻസിലെ സിപിഐ നിലപാടുമായി ബന്ധപ്പെട്ട് കൃത്യമായ നിർദേശങ്ങൾ ലഭിച്ചിരുന്നില്ലെന്നും ഇത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നും സിപിഐ മന്ത്രിമാർ വ്യക്തമാക്കി.

ലോകായുക്ത ഓർഡിനൻസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. ലോകായുക്ത ഓർഡിനൻസിൽ രാഷ്ട്രീയ ആലോചനകൾ നടന്നില്ലെന്നും നിയമ സഭ കൂടാനിരിക്കെ ഓർഡിനൻസ് കൊണ്ടു വന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്നും കാനം വ്യക്തമാക്കി. ബില്ലായി അവതരിപ്പിച്ചിരുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെയാണ് ഓർഡിനൻസിനെ തുടർന്ന് ഇടതുമുന്നണിയിൽ ഭിന്നാഭിപ്രായം രൂപപ്പെട്ടത്. അതൃപ്തി പരസ്യമാക്കുമ്പോഴും ഓർഡിനൻസിൻറെ ഉള്ളടക്കത്തെ സിപിഐ നേതൃത്വം ചോദ്യം ചെയ്തിരുന്നില്ല. രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ ലോകായുക്ത നിയമഭേദഗതി സിപിഎമ്മിൻറെ മാത്രം താൽപര്യമാണെന്ന നിലയിലേക്ക് കൂടി എത്തി.

TAGS :

Next Story