ലോകായുക്തക്കെതിരായ വിമർശനം;കെ ടി ജലീലിനെ പിന്തുണച്ച് ഇ പി ജയരാജൻ
തക്കതായ പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്തും ചെയ്യും. പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താനുള്ള കത്തിയായാണ് ലോകായുക്തയെ പ്രതിപക്ഷം കാണുന്നത്. ഈ കത്തി കണ്ടെത്തിയത് യുഡിഎഫാണെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു
ലോകായുക്തയ്‌ക്കെതിരായ വിമർശനത്തിൽ കെ.ടി ജലീലിനെ പിന്തുണച്ച് ഇ.പി ജയരാജൻ. ജലീൽ ഉന്നയിച്ച വിഷയങ്ങൾ മനസ്സിലാകാതെ കോൺഗ്രസ് ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും ജലീലിന്റെ വിമർശനം സ്വന്തം അനുഭവങ്ങളുടെ പശ്ചാതലത്തിലാണെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇല്ലാതാക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തക്കതായ പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്തും ചെയ്യും. പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താനുള്ള കത്തിയായാണ് ലോകായുക്തയെ പ്രതിപക്ഷം കാണുന്നത്. ഈ കത്തി കണ്ടെത്തിയത് യുഡിഎഫാണെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. പിന്നീട് കുറിപ്പിന് വിശദീകരണവുമായി കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയെ വെറുതെ വിട്ട ഹൈക്കോടതി വിധി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഐസ്‌ക്രീം കേസാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് പോസ്റ്റിൽ നിന്നും വ്യക്തമാണ്. കേസിൽ വിധി പറഞ്ഞവരിൽ ജസ്റ്റിസ് സിറിയക് ജോസഫുമുണ്ടായിരുന്നു. സിറിയക് ജോസഫിന്റെ സഹോദരിക്ക് വിസി നിയമനം കിട്ടിയതിന്റെ രേഖയും കെ.ടി ജലീൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതു സംബന്ധിച്ച് വ്യാപകമായ വിമർശനം പ്രതിപക്ഷത്ത് നിന്നും ജലീൽ നേരിട്ടിരുന്നു. ഈ വിമർശനങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് കെ.ടി ജലീലിന് ഇ.പി ജയരാജൻ ഇപ്പോൾ പിന്തുണയറിയിച്ചിരിക്കുന്നത്.
Adjust Story Font
16