' ആത്മഹത്യ ചെയ്ത കർഷകന്റെ വീട് സന്ദർശിക്കാത്തത് ശരിയായില്ല'; കൃഷി മന്ത്രിക്കെതിരെ സിപിഐ ജില്ലാ കമ്മറ്റിയിൽ വിമർശനം
' കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴ്ചയിയില്ലെന്ന് ശരിയായ രീതിയിൽ പ്രചരിപ്പിക്കാനായില്ല'
പത്തനംതിട്ട: തിരുവല്ലയിൽ കർഷകൻ ആത്മഹത്യചെയ്ത സംഭവത്തിൽ കൃഷി മന്ത്രിക്കെതിരെ സിപിഐ ജില്ലാ കമ്മറ്റിയിൽ വിമർശനം.ഇന്നലെ നടന്ന യോഗത്തിലാണ് വിമർശനം ഉയർന്നത്. ആത്മഹത്യ ചെയ്ത കർഷകൻ രാജീവിന്റെ വീട്ടിൽ സന്ദർശനം നടത്താതിരുന്നത് ശരിയായില്ലെന്നും സംഭവത്തിൽ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴ്ചയിയില്ലെന്ന കാര്യം ശരിയായ രീതിയിൽ പ്രചരിപ്പിക്കാനായില്ലെന്നുമാണ് പ്രധാനമായും ഉയർന്ന വിമർശനങ്ങൾ.
'രാജീവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.ഐക്കെതിരായി വികാരമുണ്ടാക്കാൻ നീക്കം നടന്നു. ഭരണകക്ഷിയിലെ പാർട്ടികൾ പോലും നടത്തിയ നീക്കങ്ങളെ ശരിയായ രീതിയിൽ പ്രതിരോധിക്കാൻ ആയില്ലന്നും' ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. എന്നാൽ കർഷകന്റെ വീട്ടിലെ സന്ദർശനം റദ്ദാക്കിയത് മന്ത്രിയുടെ അനാരോഗ്യം മൂലമെന്ന് സംസ്ഥാന നേതൃത്വം മറുപടി നൽകിയത്.
Next Story
Adjust Story Font
16