Quantcast

ഭരണത്തിന്റെ വിലയിരുത്തലോ തൃക്കാക്കരയിലെ തോൽവി: സി.പി.ഐ ആരോപണം തള്ളി സി.പി.എം

സി.പി.ഐയുടെ വിമർശനം അവരുടെ മാത്രം വിലയിരുത്തലാണെന്ന് തോമസ് ഐസക്

MediaOne Logo

Web Desk

  • Updated:

    2022-06-05 05:46:07.0

Published:

5 Jun 2022 5:36 AM GMT

ഭരണത്തിന്റെ വിലയിരുത്തലോ തൃക്കാക്കരയിലെ തോൽവി: സി.പി.ഐ ആരോപണം തള്ളി സി.പി.എം
X

തിരുവനന്തപുരം: തൃക്കാക്കര ഫലം സർക്കാരിൻറെ വിലയിരുത്തലാണെന്ന സി.പി.ഐയുടെ അഭിപ്രായത്തെ തള്ളി സി.പി.എം. തൃക്കാക്കരയിൽ ഭരണ വിരുദ്ധ വികാരമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും അവർ പറഞ്ഞു.

എൽ.ഡി.എഫ് വിരുദ്ധ ശക്തികൾ തൃക്കാക്കരയിൽ ഒന്നിച്ചു. 20-20 അടക്കമുള്ളവർ യുഡിഎഫിനെ സഹായിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഇതൊരു ബൈ ഇലക്ഷൻ മാത്രമാണ്, സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താനുള്ള ഇലക്ഷനല്ല. സിൽവർ ലൈൻ പരിസ്ഥിതിദോഷകരമല്ല, അതിനെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ജനങ്ങളെ പരിഗണിച്ച് മാത്രമേ സർക്കാർ തീരുമാനം എടുക്കുകയുള്ളൂവെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

വനിതകൾക്കെതിരായ സൈബർ ആക്രമണത്തിനും സി.പി.എം എതിരാണെന്നും ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെക്കുറച്ച് അറിയില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

അതേ സമയം, സി.പി.ഐയുടെ വിമർശനം അവരുടെ മാത്രം വിലയിരുത്തലാണെന്ന് തോമസ് ഐസക് പറഞ്ഞു. പറയാനുള്ളത് പാർട്ടി ഇന്നലെ പറഞ്ഞു കഴിഞ്ഞു. വിലയിരുത്തലിന് ശേഷം മാത്രം കൂടുതൽ പറയാമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണാണെന്നും അതവര്‍ നേടിയെന്നും സി.പി.എം നേതാവ് എസ്‌.രാമചന്ദ്രൻപിള്ള പറഞ്ഞു. 'സിൽവർ ലൈൻ തിരിച്ചടി ആയില്ല. തോൽവിയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. പാർട്ടി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എൽ.ഡി.എഫിന് കുറച്ച് കൂടി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബി.ജെ.പിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ട് കോൺഗ്രസിന് കിട്ടി. ട്വന്റി ട്വന്റിയുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു. ഒരു മാസത്തെ പ്രചാര വേല കൊണ്ട് അതിന് മാറ്റം വരുത്താനാവില്ല' എന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story