'24 മണിക്കൂറിലേറെ കുഞ്ഞിനെ ടെറസിന്റെ സൺഷേഡിലും സ്റ്റെയർകേസിന് അടിയിലും സൂക്ഷിച്ചു'-തകഴി നവജാതശിശുവിന്റെ മരണത്തിൽ മൊഴി പുറത്ത്
സോനയെ പ്രവേശിപ്പിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് വിവരം പൊലീസിന് കൈമാറിയത്
ആലപ്പുഴ: തകഴിയിൽ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക മൊഴി പുറത്ത്. ജനനസമയം കുട്ടി കരഞ്ഞിരുന്നുവെന്ന് അമ്മ സോന പറഞ്ഞതായി ഇവരെ പ്രവേശിപ്പിച്ച എറണാകുളം ആശുപത്രിയിലെ ഡോക്ടർ. വീടിന്റെ ടെറസിന്റെ സൺഷേഡിലും സ്റ്റെയർകേസിന് അടിയിലുമായി ഒരു ദിവസത്തോളം കുട്ടിയെ സൂക്ഷിച്ചെന്നും വെളിപ്പെടുത്തലുണ്ട്. കുട്ടി പൂർണ വളർച്ച എത്തിയിരുന്നുവെന്നാണ് ഫോറൻസിക് വിഭാഗം പറയുന്നത്.
സോനയെ പ്രവേശിപ്പിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് വിവരം പൊലീസിന് കൈമാറിയത്. കുട്ടിക്കു പൂർണ വളർച്ച എത്തിയിരുന്നുവെന്നാണ് ഫോറൻസിക് വിഭാഗം പറയുന്നത്. സോനയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും.
കുട്ടിയെ കൈമാറിയതു മരണശേഷമാണെന്നാണു നിഗമനം. സോനയുടെ സുഹൃത്ത് തോമസ് ജോസഫിന് കുട്ടിയെ നൽകുന്നത് പ്രസവം നടന്ന് 24 മണിക്കൂറിനുശേഷമാണ്. പ്രസവം നടന്നത് ആഗസ്റ്റ് ഏഴിനു പുലർച്ചെ 1.30നായിരുന്നു. കുട്ടിയെ കൈമാറിയത് എട്ടിനു പുലർച്ചെയും. അതുവരെയും വീടിന്റെ ടെറസിന്റെ സൺഷേഡിലും സ്റ്റെയർകേസിന് അടിയിലുമായിരുന്നു കുട്ടിയെ സൂക്ഷിച്ചതെന്നുമാണു വെളിപ്പെടുത്തൽ. ഗർഭാവസ്ഥ തോമസിന് അറിയില്ലായിരുന്നുവെന്നാണ സോന പറയുന്നത്. പ്രസവശേഷം മാത്രമാണ് വിവരമറിയിച്ചത്. ഇതേക്കുറിച്ച് അറിയില്ലെന്ന് തോമസും പൊലീസിനു മൊഴിനൽകിയിരുന്നു.
സംഭവത്തിൽ സോനയും തോമസും റിമാൻഡിലാണുള്ളത്. യുവതി പൊലീസ് കാവലിൽ ആശുപത്രിയിൽ തുടരുകയാണ്. കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പേരിൽ യുവതിയെയും സുഹൃത്ത് തോമസ് ജോസഫിനെയുമാണ് റിമാൻഡ് ചെയ്തതത്. തോമസാണ് കുഞ്ഞിനെ മറവ് ചെയ്തത്.
14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. മൃതദേഹം മറവുചെയ്യാൻ സഹായിച്ച സുഹൃത്ത് അശോക് ജോസഫിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, കുഞ്ഞിന്റ പോസ്റ്റ്‌മോർട്ടം നടപടികൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പൂർത്തിയായി. ഞായറാഴ്ചയാണ് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സ തേടിയെത്തിയത്. സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്വകാര്യ ആശുപത്രിയാണ് വിവരം പൊലീസിനെ അറിയിച്ചത്.
തുടർന്ന്, പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയതായി സമ്മതിച്ചു. കുഞ്ഞിനെ ആൺസുഹൃത്തിന് കൈമാറിയെന്നും യുവതി പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം യുവതി തകഴി കുന്നുമ്മ സ്വദേശിയായ ആൺസുഹൃത്തിനാണ് കൈമാറിയത്. ഇയാൾ സുഹൃത്തിനൊപ്പം ചേർന്ന് തകഴി റെയിൽവേ ക്രോസിന് സമീപം കുന്നുമ്മ ഭാഗത്ത് കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യുകയായിരുന്നു.
Summary: A crucial statement on the death of a newborn baby in Alappuzha's Thakazhi
Adjust Story Font
16