Quantcast

ക്രൂഡോയില്‍ വില ഏറ്റവും കുറഞ്ഞ നിലയില്‍; കൊള്ളലാഭം കൊയ്ത്​ എണ്ണക്കമ്പനികൾ

ജൂ​ലൈ അ​ഞ്ചി​ന്​ ക്രൂ​ഡോ​യി​ലി​ന്​ 77.16 ഡോ​ള​ർ വി​ല​യു​ള്ള​പ്പോ​ൾ നൽകിയ അ​തേ വി​ല​യി​ലാ​ണ്​ ഇന്നും ജ​നം പെ​ട്രോ​ളും ഡീ​സ​ലും നി​റ​ക്കു​ന്ന​ത്.

MediaOne Logo

Web Desk

  • Updated:

    2021-08-10 07:21:20.0

Published:

10 Aug 2021 7:09 AM GMT

ക്രൂഡോയില്‍ വില ഏറ്റവും കുറഞ്ഞ നിലയില്‍; കൊള്ളലാഭം കൊയ്ത്​ എണ്ണക്കമ്പനികൾ
X

രാജ്യാന്തര വിപണിയില്‍ നാലുമാസത്തെ കുറഞ്ഞ നിലയിലേക്ക് ക്രൂഡോയില്‍ വില കൂപ്പുകുത്തിയിട്ടും ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കാതെ എണ്ണ കമ്പനികള്‍. ബ്ര​ൻ​റ്​ ക്രൂ​ഡോ​യി​ൽ തി​ങ്ക​ളാ​ഴ്​​ച ബാ​ര​ലി​ന്​ 67.77 ഡോ​ള​ർ നി​രക്കിലാണ്. ജൂ​ലൈ അ​ഞ്ചി​ന്​ ക്രൂ​ഡോ​യി​ലി​ന്​ 77.16 ഡോ​ള​ർ വി​ല​യു​ള്ള​പ്പോ​ൾ ന​ൽ​കി​യ അ​തേ വി​ല​യി​ലാ​ണ്​ ഇന്നും ജ​നം പെ​ട്രോ​ളും ഡീ​സ​ലും നി​റ​ക്കു​ന്ന​ത്.

രാജ്യാന്തര വിപണിയില്‍ നേരിയ വില വര്‍ധനപോലും അപ്പോള്‍ തന്നെ ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്ന എണ്ണ കമ്പനികള്‍ ഇപ്പോഴുണ്ടായ വിലയിടിവ് കണ്ട മട്ടില്ല. കഴിഞ്ഞ ജൂലൈ 17നാണ് അവസാനമായി ഇന്ധനവില കൂട്ടിയത്. പെട്രോളിന് 30 പൈസയായിരുന്നു ഒറ്റയടിക്ക് കൂടിയത്.

കോ​വി​ഡ്​ ഡെ​ൽ​റ്റ വ​ക​ഭേ​ദം പ​ട​രു​ന്ന​തി​നാ​ൽ​ ചൈ​ന​യി​ൽ യാ​ത്രാനി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്​ ​ക്രൂ​ഡോ​യി​ൽ വി​ല ഇ​ടി​ഞ്ഞ​ത്. വേ​ന​ൽ അ​വ​ധി​യു​ടെ യാ​ത്ര​നാ​ളു​ക​ൾ എ​ത്തി​യി​രി​ക്കെ​യാ​ണ്​​ നിയന്ത്രണം. ഇ​തോ​ടെ ലോ​ക​ത്ത്​ ഇ​ന്ധ​ന ഉ​പ​ഭോ​ഗ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​വ​രു​മെ​ന്ന ആ​ശ​ങ്ക പ​ട​ർ​ന്ന​തോ​ടെ തി​ങ്ക​ളാ​ഴ്​​ച ബ്ര​ൻ​റ്​ ക്രൂ​ഡോ​യി​ലി​ന്​ മൂ​ന്നു​ശ​ത​മാ​നം വി​ല​ത്ത​ക​ർ​ച്ച​ സം​ഭവിച്ചു. കേ​ര​ള​ത്തി​ൽ നി​ല​വി​ൽ പെ​ട്രോ​ളി​ന്​ 103.82 രൂ​പയും ഡീ​സ​ലി​ന്​ 96.47 രൂപയുമാണ്.

അ​ന്താ​രാ​ഷ്​​ട്ര ക്രൂ​ഡോ​യി​ൽ വി​ല​യി​ലെ 15 ദി​വ​സ​ത്തെ ശ​രാ​ശ​രി വി​ല​യും ഡോ​ള​ർ വി​നി​മ​യ​നി​ര​ക്കും അ​ള​വു​കോ​ലാ​ക്കി​യാ​ണ്​ രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല നി​ശ്ച​യി​ക്കു​ന്ന​തെ​ന്നാ​ണ്​ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ വാ​ദം. ഏ​പ്രി​ൽ, മേ​യ്​, ജൂ​ൺ മാ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്ത്​ പെ​ട്രോ​ൾ, ഡീസല്‍ ഉ​പ​ഭോ​ഗം വ​ർ​ധി​ക്കു​ക​യാ​ണ്​. ജൂ​ണി​ൽ 24.09 ല​ക്ഷം മെ​ട്രി​ക്​ ട​ണ്ണാ​ണ് പെട്രോള്‍ ഉ​പ​ഭോ​ഗം. ഡീ​സ​ൽ 62.03 ല​ക്ഷം മെ​ട്രി​ക്​ ട​ണ്ണും.

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ലൂ​ടെ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തു​വ​രെ വ​ൻ​ലാ​ഭം നേ​ടി​യെ​ന്ന്​ പെ​ട്രോ​ളി​യം പ്ലാ​നി​ങ്​ ആ​ൻ​ഡ്​​ അ​നാ​ലി​സി​സ്​ സെല്‍ (പി.​പി.​എ.​സി) റി​പ്പോ​ർ​ട്ട് ചെയ്തിരുന്നു. പൊ​തു​മേ​ഖ​ല എ​ണ്ണക്ക​മ്പ​നി​ക​ളു​ടെ നി​കു​തി​യേ​ത​ര ലാ​ഭം ഇ​ക്കാ​ല​ത്ത്​ 51,542 കോ​ടി​യാ​യി. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ റി​ല​യ​ൻ​സി​ന്​ 31,944 കോ​ടി​യും. നി​കു​തി​ക​ളി​ലൂ​ടെ മൊ​ത്തം 6.71 ല​ക്ഷം കോ​ടി​യാ​ണ്​ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ല​ഭി​ച്ച വ​രു​മാ​നം.

TAGS :

Next Story