Quantcast

വനനിയമ ഭേദഗതിക്ക് പിന്തുണയുമായി സിഎസ്ഐ സഭ

വനഭൂമി പിടിമുറുക്കുന്ന ഭൂമാഫിയയ്ക്കും റിസോർട്ട് മാഫിയയ്ക്കുമെതിരെയാണ് നിയമം ശക്തമാക്കുന്നതെന്ന് സിഎസ്‌ഐ സഭാ മധ്യ കേരള മഹായിടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ

MediaOne Logo

Web Desk

  • Updated:

    27 Dec 2024 6:42 AM

Published:

27 Dec 2024 5:49 AM

വനനിയമ ഭേദഗതിക്ക് പിന്തുണയുമായി സിഎസ്ഐ സഭ
X

കോട്ടയം: വനനിയമ ഭേദഗതിയെ പിന്തുണച്ച് സിഎസ്‌ഐ സഭ. നിയമഭേദഗതി നടപ്പിലാക്കണമെന്നും വനം കുറയും തോറും പരിസ്ഥിതിക പ്രശ്‌നങ്ങൾ വർധിക്കുമെന്നും സിഎസ്‌ഐ സഭ മധ്യ കേരള മഹായിടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ മീഡിയ വണിനോട് പറഞ്ഞു.

വന മേഖലയിൽ ഭൂമാഫിയയും റിസോർട്ട് മാഫിയയും പിടിമുറുക്കുന്നു. ഇവർക്കെതിരെയാണ് നിയമം ശക്തമാക്കുന്നത്. മലയോര കർഷകരെ കുടിയിറക്കരുതെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു. ഇതര ക്രൈസ്ത സഭ വിഭാഗങ്ങളും കേരളാ കോൺഗ്രസ് എമ്മും വന നിയമ ഭേദഗതി നിയമത്തിനെതിരെ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് അനുകൂല നിലപാടുമായി സഭ രംഗത്തു വരുന്നത്.

വാർത്ത കാണാം-

TAGS :

Next Story