പാഠ്യപദ്ധതി പരിഷ്‌കരണം: സർക്കാർ ലൈംഗിക അരാജകത്വത്തിന് ശ്രമിക്കുന്നുവെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി
ആൺ, പെൺ ഭേദമില്ലാതെ ഒരുമിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ നാടിന്റെ സംസ്‌കാരം നശിക്കുമെന്നും രണ്ടത്താണി പറഞ്ഞു.
മലപ്പുറം: പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി സ്വയംഭോഗവും സ്വവർഗരതിയും സംബന്ധിച്ച വിഷയങ്ങൾ പഠിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ആൺ, പെൺ ഭേദമില്ലാതെ ഒരുമിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ നാടിന്റെ സംസ്‌കാരം നശിക്കുമെന്നും രണ്ടത്താണി പറഞ്ഞു.
തുല്യത മാത്രമല്ല, മതവിശ്വാസം സംരക്ഷിക്കാനും ഭരണഘടന നിർദേശിക്കുന്നുണ്ട്. സ്വതന്ത്ര ലൈംഗികത കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തിക വീക്ഷണമാണ്. ഇത്തരം വീക്ഷണം കലാലയങ്ങളിലൂടെ കുട്ടികൾക്ക് നൽകാനാണ് സർക്കാർ ശ്രമിച്ചതെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.
Next Story
Adjust Story Font
16