Quantcast

വിദ്യാർഥിനികള്‍ക്ക് കുസാറ്റ് ആർത്തവാവധി പ്രഖ്യാപിച്ചത് സ്വീകാര്യമായ തീരുമാനം: വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്

'വിദ്യാർഥിനികള്‍ക്ക് ലീവനുവദിച്ച് കൊണ്ട് കുസാറ്റ് നടത്തിയ നീക്കം ചരിത്രപരമായി അടയാളപ്പെടുത്തേണ്ടത്'

MediaOne Logo

Web Desk

  • Published:

    16 Jan 2023 11:49 AM GMT

വിദ്യാർഥിനികള്‍ക്ക് കുസാറ്റ് ആർത്തവാവധി പ്രഖ്യാപിച്ചത് സ്വീകാര്യമായ തീരുമാനം: വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്
X

തിരുവനന്തപുരം: വിദ്യാർഥിനികള്‍ക്ക് കുസാറ്റ് ആർത്തവ അവധി പ്രഖ്യാപിച്ചത് സ്വീകാര്യമായ തീരുമാനമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ്. വിദ്യാർഥിനികൾക്ക് ലീവനുവദിച്ച് കൊണ്ട് കുസാറ്റ് നടത്തിയ നീക്കം ചരിത്രപരമായി അടയാളപ്പെടുത്തേണ്ടതാണെന്നും അത് തൊഴിലിടങ്ങളിലേക്കും മറ്റ് മേഖലകളിലേക്കും വ്യാപിക്കേണ്ടതുണ്ടെന്നും വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ് അഭിപ്രായപ്പെട്ടു.

എന്നാല്‍ ആർത്തവകാരിയെ പൊതുവിടങ്ങളിൽ നിന്ന് മാറ്റി നിർത്തുന്ന ജീർണ്ണതകളിലേക്കുള്ള തിരിച്ചു പോക്കായി ഇത് മാറാതിരിക്കാൻ ജാഗ്രത വേണമെന്നും ഈ ദിനങ്ങൾ പ്രയാസങ്ങളില്ലാതെ കടന്നു പോകുന്നവർക്ക് അവധിയെടുക്കാതെ കാര്യങ്ങളിൽ ഏർപ്പെടാന്‍ കഴിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭൂരിഭാഗം സ്ത്രീകളും ആർത്തവ ദിനങ്ങളിൽ കഠിനമായ വേദനയും പ്രയാസവും അനുഭവിക്കുന്നവരാണ്. സ്കൂളിലും കോളേജിലും പോകുന്ന വിദ്യാർഥിനികള്‍ മാത്രമല്ല, വിവിധ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവരും വീട്ടകങ്ങളിൽ രാപ്പകൽ ഭേദമന്യെ വിശ്രമമില്ലാതെ പണിയെടുക്കുന്ന സ്ത്രീകളുമൊക്കെ ആ ദിനങ്ങളിൽ സാധാരണ ദിനങ്ങളിലനുഭവിക്കുന്നതിൻ്റെ പതിന്മടങ്ങ് ജോലിഭാരവും ശാരീരിക പ്രയാസങ്ങളും മാനസിക പിരിമുറുക്കവും അനുഭവിക്കും. കൂടെ ജീവിക്കുന്നവരുടെ സ്നേഹവും കരുതലുമൊക്കെ ഓരോ സ്ത്രീക്കും ഏറെ ആവശ്യമാകുന്ന ദിനങ്ങൾ കൂടിയാണത്. അതിനാല്‍ തന്നെ വിദ്യാർഥിനികൾക്ക് ലീവനുവദിച്ച് കൊണ്ട് കുസാറ്റ് നടത്തിയ നീക്കം സ്വാഗതാര്‍ഗഹമാണ്. ജബീന ഇര്‍ഷാദ് പറഞ്ഞു.

TAGS :

Next Story