കളിപ്പാട്ടം കൊണ്ടുവന്ന ബോക്‌സിൽ തേച്ചുപിടിപ്പിച്ച് സ്വർണം; മൂന്നുപേർ കസ്റ്റംസിന്റെ വലയിൽ
ഒന്നേ കാൽ കോടി രൂപയുടെ സ്വർണമാണ് കരിപ്പൂരിൽ പിടികൂടിയത്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഒന്നേ കാൽ കോടി രൂപയുടെ സ്വർണം പിടികൂടി. പാലക്കാട് കൂടല്ലൂർ സ്വദേശി ശറഫുദ്ധീൻ , മലപ്പുറം നിലമ്പൂർ സ്വദേശി നിഷാജ് , കാസർകോട് എരുതുംകടവ് സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് സ്വർണവുമായി പിടിയിലായത്.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മൂന്നുപേർ സ്വർണവുമായി പിടിയിലായത്. 2.2 കിലോഗ്രാം സ്വർണം ഇവരിൽ നിന്ന് പിടിച്ചെടുത്തു. 1015 ഗ്രാം സ്വർണമിശ്രിതമാണ് ശറഫുദ്ധീനിൽ നിന്ന് പിടികൂടിയത്. നാല് ക്യാപ്സ്യൂളുകളിലായി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇയാൾ സ്വർണം കടത്തിക്കൊണ്ടുവന്നത്. കുട്ടികളുടെ കളിപ്പാട്ടം കൊണ്ടുവന്ന കാർഡ്ബോർഡ് ബോക്സിൽ തേച്ചുപിടിപ്പിച്ചാണ് അഷ്‌റഫ് സ്വർണം എത്തിച്ചത്.
ഇതൊരു സ്വർണപ്പണിക്കാരന്റെ സഹായത്തോടെ വേർതിരിച്ചെടുക്കുകയായിരുന്നു എന്ന് കസ്റ്റംസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
Adjust Story Font
16