രമ്യ ഹരിദാസ് എംപിയെ അപമാനിച്ച സംഭവം; സി.വി ഡെന്നിയെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി
സി.വി ഡെന്നിയെ ഉയർന്ന തസ്തികയിൽ നിന്നും തരംതാഴ്ത്തിയ നടപടിയാണ് റദ്ദാക്കിയത്
രമ്യ ഹരിദാസ്
കൊച്ചി: രമ്യ ഹരിദാസ് എംപിയെ അപമാനിച്ചതിൽ കേരള കാർഷിക സർവ്വകലാശാലയിലെ സി.പി.എം അനധ്യാപക സംഘടനാ നേതാവിനെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി.സി.വി ഡെന്നിയെ ഉയർന്ന തസ്തികയിൽ നിന്നും തരംതാഴ്ത്തിയ നടപടിയാണ് റദ്ദാക്കിയത്.
മാനുഷിക പരിഗണനയുടെ പേരിലാണ് നടപടി റദ്ദാക്കുന്നതെന്ന് ഇൻ ചാർജ് വൈസ് ചാൻസലർ ഡോക്ടർ ബി. അശോക് ഐഎ എസ് ഉത്തരവിറക്കി. എംപിയെ പേപ്പട്ടിയെന്നും ആലത്തൂരിന്‍റെ ശാപം എന്നും വിശേഷിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നായിരുന്നു പരാതി.
Next Story
Adjust Story Font
16