ഭർതൃമാതാവിനെ മരുമകൾ മർദിച്ച സംഭവം; മന്ത്രി ആർ.ബിന്ദു റിപ്പോർട്ട് തേടി
മഞ്ജു ഭർത്താവിനെ ചട്ടുകം വെച്ച് പൊള്ളിച്ചതായും ആരോപണങ്ങളുണ്ട്
കൊല്ലം: കൊല്ലത്ത് ഭർതൃമാതാവിനെ മരുമകൾ മർദിച്ചതിൽ മന്ത്രി ആർ.ബിന്ദു റിപ്പോർട്ട് തേടി. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ് അന്വേഷണ ചുമതല. ഇന്നുതന്നെ സംഭവസ്ഥലം നേരിട്ട് സന്ദർശിക്കണമെന്ന് മന്ത്രിയുടെ നിർദേശം. റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മെയിന്റനൻസ് ട്രിബ്യൂണലിന് കൈമാറണമെന്നും മന്ത്രിനിർദേശം നൽകി.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്തിനു പിന്നാലെയാണ് മന്ത്രിയുടെ നടപടി. മനുഷ്യാവകാശ കമ്മീഷൻ കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
കേസില്‍ അറസ്റ്റിലായ മഞ്ജു മോള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. മഞ്ജു ഭർത്താവ് ജെയിംസിനെയും മർദിച്ചിരുന്നുവെന്ന് ഭർതൃമാതാവ് ഏലിയാമ്മ പറഞ്ഞു. നിലത്ത് വീണാലും ചവിട്ടുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്യാറുണ്ടെന്നും ഏലിയാമ്മ പറയുന്നു. കുടുംബപ്രശ്നങ്ങളും, വൃത്തി ഇല്ലായ്മയും പറഞ്ഞായിരുന്നു മാതാവിനെ പ്രതി ഉപദ്രവിച്ചത്.
മഞ്ജുവിന്‍റെ ഭർത്താവ് ജെയിംസിനും ക്രൂര മർദ്ദനം ഏറ്റിട്ടുണ്ട്. ഭർത്താവിനെ ചട്ടുകം വെച്ച് പൊള്ളിച്ചതായി സമീപവാസികൾ പറഞ്ഞു. വായോധികയുടെ പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമതിയാണ് പൊലീസ് കേസെടുത്തത്.
Adjust Story Font
16