ഈരാറ്റുപേട്ട ടൗണില്‍ പട്ടാപ്പകല്‍ കടകളില്‍ കയറി മോഷണം; പ്രതി പിടിയില്‍
വ്യാപാരികള്‍ പള്ളികളില്‍ പോകുന്ന സമയം നോക്കിയാണ് മോഷ്ടാവ് മോഷണം നടത്തിയിരുന്നത്.
ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ട ടൗണില്‍ പട്ടാപ്പകല്‍ കടകളില്‍ കയറി മോഷണം നടത്തിയിരുന്ന പ്രതി പിടിയില്‍. ഈരാറ്റുപേട്ട സ്വദേശി ഫുറൂസ് ആണ് പിടിയിലായത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിയിലായത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി പട്ടാപ്പകല്‍ ഈരാറ്റുപേട്ട ടൗണിലെ കടകളില്‍ മോഷണം പതിവായിരുന്നു. വ്യാപാരികള്‍ പള്ളികളില്‍ പോകുന്ന സമയം നോക്കിയാണ് മോഷ്ടാവ് മോഷണം നടത്തിയിരുന്നത്.
പല കടകളില്‍ നിന്നായി ഒരു ലക്ഷത്തോളം രൂപയും നിരവധി മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ശാസ്ത്രീയ പരിശോധനകള്‍ക്കൊടുവില്‍ മോഷ്ടാവിനേയും മോഷ്ടിച്ച മൊബൈലുകള്‍ സൂക്ഷിച്ചുവയ്ക്കുന്ന ആളെക്കുറിച്ചും വിവരം ലഭിക്കുകയും ചെയ്തു.
സി.സി.ടി.വി അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി ഇതേ നാട്ടുകാരനായ ഫുറൂസ് ആണെന്ന് കണ്ടെത്തിയത്. മോഷ്ടിക്കുന്ന ഫോണുകള്‍ ടൗണിലെ തന്നെ പഴങ്ങള്‍ വില്‍ക്കുന്ന റിലീഫ് മുഹമ്മദിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരം പൊലീസിന് ലഭിച്ചു.
മോഷണത്തിന് ശേഷം ബംഗളുരുവിലേക്ക് പോയ പ്രതിയെ തന്ത്രപരമായി നാട്ടിലെത്തിച്ച് പൊലീസ് പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Adjust Story Font
16