ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഡി.സി.സിക്ക് അധികാരമില്ല: മമ്പറം ദിവാകരന്‍
'ഇന്ദിരാഗാന്ധിയെ അംഗീകരിക്കാത്തവർ പാർട്ടി പിടിച്ചെടുക്കുകയാണ്, പാർട്ടിക്ക് പുറത്താകുമെന്ന് മാസങ്ങൾക്ക് മുന്‍പേ അറിയാമായിരുന്നു'
തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കോൺഗ്രസിന് അധികാരമില്ലെന്ന് മമ്പറം ദിവാകരൻ. ഇന്ദിരാഗാന്ധിയെ അംഗീകരിക്കാത്തവർ പാർട്ടി പിടിച്ചെടുക്കുകയാണെന്നും പാർട്ടിക്ക് പുറത്താകുമെന്ന് മാസങ്ങൾക്ക് മുന്‍പ് തന്നെ അറിയാമായിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് തന്‍റെ ശ്വാസമാണ്. കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ വളർന്നിട്ടും താന്‍ കോണ്‍ഗ്രസുകാരനായി നിന്നു. 1969 മുതൽ കെ. സുധാകരനും താനും രണ്ടു ധ്രുവങ്ങളിലാണ്. കെ. സുധാകരന്റെ എല്ലാ സ്വഭാവവും തനിക്കറിയാം. തന്നെ നശിപ്പിക്കുമെന്നത് വ്യക്തമായിരുന്നു. സുധാകരനല്ലാതെ തനിക്കെതിരെ ശബ്ദമുണ്ടാകില്ലെന്നും മമ്പറം ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനായിരുന്ന ദിവാകരനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് കെ.പി.സി.സി സസ്പെന്റ് ചെയ്തത്. ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി പാനലിനെതിരെ മത്സരിക്കുന്നതിനെ തുടർന്നായിരുന്നു നടപടി.
Adjust Story Font
16