Quantcast

നവകേരള സദസ്സിൽ പങ്കെടുത്ത ഡിസിസി അംഗം എ.പി മൊയ്തീന് സസ്‌പെൻഷൻ

പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചത് സംഘടന വിരുദ്ധ പ്രവർത്തിയാണെന്ന് കണ്ടെത്തിയാണ് നടപടി

MediaOne Logo

Web Desk

  • Published:

    27 Nov 2023 11:36 AM GMT

DCC member AP Moideen suspended from party for participating in Navakerala
X

നവകേരള സദസിൽ പങ്കെടുത്ത ഡിസിസി അംഗം എ പി മൊയ്തീനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചത് സംഘടന വിരുദ്ധ പ്രവർത്തിയാണെന്ന് കണ്ടെത്തിയാണ് നടപടി.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് എപി മൊയ്തീനെ സസ്‌പെൻഡ് ചെയ്തത്. ഇന്ന് രാവിലെയാണ് എ.പി മൊയ്തീൻ പരിപാടിയിൽ പങ്കെടുത്തത്. തുടർന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ച് പാർട്ടി ഉത്തരവിറക്കുകയായിരുന്നു. പാർട്ടിയുടെ നിർദേശം മറികടന്ന് നവകേരളയിൽ പങ്കെടുക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പ് തന്നെയായി നടപടിയെ കാണേണ്ടി വരും.

ഡിസിസി എക്‌സിക്യൂട്ടീവ് അംഗം സി.മൊയ്തീന്റെ പേരാണ് നേരത്തെ നവകേരളയിൽ പങ്കെടുത്തതായി തെറ്റിദ്ധരിച്ചിരുന്നത്. നവകേരളയിൽ താൻ പങ്കെടുത്തത് പൊതുവായ വിഷയങ്ങൾ അവതരിപ്പിക്കാനാണെന്നും പരിപാടിയിൽ പങ്കെടുക്കരുതെന്ന് തനിക്ക് ഔദ്യോഗിക നിർദേശം ലഭിച്ചിരുന്നില്ലെന്നുമായിരുന്നു എ.പി മൊയ്തീന്റെ പ്രതികരണം. പുരോഗമന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളിൽ നിന്ന് മാറിനിൽക്കേണ്ട എന്നതാണ് തന്റെ നിലപാടെന്നും ഔദ്യോഗിക രാഷ്ട്രീയ പരിപാടിയല്ലെന്നാണ് കലക്ടറുടെ ക്ഷണക്കത്തിൽ ഉണ്ടായിരുന്നതെന്നും മൊയ്തീൻ പ്രതികരിച്ചിരുന്നു.

TAGS :

Next Story