ഡി ലിറ്റ് വിവാദം; മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വച്ച് ഗവര്‍ണറുടെ നീക്കങ്ങള്‍
ഡി ലിറ്റ് വിഷയത്തില്‍ ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും ആ വാദങ്ങളെ ഗവര്‍ണര്‍ തള്ളിക്കളയുന്നുണ്ട്
ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ലക്ഷ്യം വച്ചാണ് ഗവര്‍ണറുടെ നീക്കങ്ങള്‍. ഡി ലിറ്റ് നല്‍കാന്‍ കഴിയില്ലെന്ന് വി.സി. വ്യക്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ഗവര്‍ണറുടെ വാദം. ഡി ലിറ്റ് വിഷയത്തില്‍ ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും ആ വാദങ്ങളെ ഗവര്‍ണര്‍ തള്ളിക്കളയുന്നുണ്ട്.
കണ്ണൂര്‍ വിസി നിയമനം മാത്രമല്ല രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാത്തതും തന്‍റെ അതൃപ്തിക്ക് കാരണമായെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ഗവര്‍ണറുടെ പ്രതികരണം. ഡി ലിറ്റില്‍ വിവാദത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വാദം. സര്‍ക്കാരിനെതെരിയുള്ള പോര് അവസാനിക്കില്ലെന്ന് സൂചന നല്‍കുന്നതാണ് ഗവര്‍ണറുടെ പ്രതികരണം.
Adjust Story Font
16