Quantcast

ഇടുക്കിയില്‍ പ്രചരണം കൊഴുപ്പിച്ച് ഡീൻ കുര്യാക്കോസ്

എം.പിയെ എൽ.ഡി.എഫ് കുറ്റപ്പെടുത്തുമ്പോൾ ജനം വിലയിരുത്തട്ടെയെന്നാണ് യു.ഡി.എഫ്. നിലപാട്

MediaOne Logo

Web Desk

  • Published:

    10 April 2024 2:13 AM GMT

Dean Kuriakose
X

ഇടുക്കി: ഇടുക്കി മണ്ഡലത്തിൽ പ്രചരണം കൊഴുപ്പിച്ച് യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്. എം.പി.യെന്ന നിലയിൽ ഡീനിൻ്റെ പ്രവർത്തനത്തിൻ്റെ വിലയിരുത്തൽ കൂടിയാകും ഈ തെരഞ്ഞെടുപ്പ്. എം.പിയെ എൽ.ഡി.എഫ് കുറ്റപ്പെടുത്തുമ്പോൾ ജനം വിലയിരുത്തട്ടെയെന്നാണ് യു.ഡി.എഫ്. നിലപാട്.

ഭൂപ്രശ്നങ്ങളും മനുഷ്യ വന്യജീവി സഘർഷങ്ങളും രൂക്ഷമായ ജില്ലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനമുന്നയിച്ചാണ് യു.ഡി.എഫിൻ്റെ പ്രചരണം. കേന്ദ്ര സർക്കാർ നിലപാടുകളും സംസ്ഥാന സർക്കാരിൻ്റെ മെല്ലെപ്പോക്ക് നയവുമാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയതെന്നാണ് പ്രധാന ആരോപണം.

വന്യജീവി ആക്രമണമടക്കമുള്ള വിഷയങ്ങളിൽ പാർലമെന്‍റില്‍ ഏറ്റവും കൂടുതൽ ഇടപെടൽ നടത്തിയതാരാണെന്ന് അന്വേഷിച്ചാൽ കാര്യം മനസിലാകുമെന്നായിരുന്നു ഡീൻ കുര്യാക്കോസിൻ്റെ പ്രതികരണം. മണ്ഡലങ്ങൾ തോറുമുള്ള പൊതു പര്യടനത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം വർധിക്കുമെന്ന ആത്മവിശ്വാസവും യു.ഡി.എഫ് ക്യാമ്പിലുണ്ട്. എൽ.ഡി.എഫും എൻ.ഡി.എയും പര്യടനമാരംഭിച്ചതോടെ ഇടുക്കിയിലെ തെരഞ്ഞെടുപ്പ് ചൂടും കനത്തു.



TAGS :

Next Story