എം.സാന്‍റ് ടാങ്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം പുളിക്കലിൽ ക്രഷർ യൂണിറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
മലപ്പുറം പുളിക്കലിൽ ക്രഷർ യൂണിറ്റ് എം സാന്‍റ് ടാങ്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി ആനന്ദ് സദറിനേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .ആനന്ദിനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു.
രാവിലെ എം സാന്‍റ് നിറക്കാൻ വാഹനം എത്തിയപ്പോൾ കാല് പുറത്ത് കണ്ടതോടെ കൊണ്ടോട്ടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വലിയ ടാങ്കിൽ നിന്ന് എം സാന്‍റ് നീക്കം ചെയ്യൽ തുടരുകയാണ്. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍
Next Story
Adjust Story Font
16