Quantcast

നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയെ തള്ളി എം.വി ​ഗോവിന്ദൻ

അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും

MediaOne Logo

Web Desk

  • Published:

    17 Oct 2024 5:04 AM GMT

M. V. Govindan
X

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ​ഗോവിന്ദൻ പറഞ്ഞു. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് പത്തനംതിട്ട പാർട്ടി കമ്മിറ്റിയുടെ ആവശ്യം. കണ്ണൂരിലെയും പത്തനംതിട്ടയിലേയും കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം സംസ്ഥാന നേതൃത്വം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story