'ഞാൻ ഒരു തെറ്റും ചെയ്തില്ല, എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിച്ചു'; മരിക്കുന്നതിന് മുമ്പ് അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ സുഹൃത്തുക്കള്‍ക്കയച്ച സന്ദേശം പുറത്ത്
മേലുദ്യോഗസ്ഥൻ്റെയും സഹപ്രവർത്തകരുടെയും ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദം നേരിട്ടുവന്ന് അനീഷ്യ പറയുന്നു
കൊല്ലം: പരവൂർ മുൻസിഫ് കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക ശബ്ദ സന്ദേശം പുറത്ത്. മേലുദ്യോഗസ്ഥൻ്റെയും സഹപ്രവർത്തകരുടെയും ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദം നേരിട്ടുവന്ന് വാട്‍സാപ്പ് സന്ദേശത്തില്‍ പറയുന്നു.
'ഞാൻ ഒരു തെറ്റും ചെയ്തില്ല, ഞാൻ എന്റെ ഡ്യൂട്ടി ചെയ്യുന്നു.എന്നാല്‍ ഒരുത്തന് കോടതിയിൽ വരാതെ ലീവെടുത്ത് മുങ്ങാനായിട്ട് സഹായം ചെയ്തുകൊടുക്കാത്തതിന്റെ പേരിൽ സ്ത്രീയെന്ന നിലയിൽ എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിച്ചു, ഹരാസ് ചെയ്തു. ജീവിച്ചിരിക്കേണ്ട എന്ന നിലയിലേക്ക് ഞാൻ എത്തിയിരിക്കുന്നു..' എന്നായിരുന്നു അനീഷ്യ മരിക്കുന്നതിന് മുമ്പ് സുഹൃത്തുക്കൾക്കയച്ച വാട്‍സാപ്പ് സന്ദേശത്തില്‍ പറയുന്നത്.
സഹപ്രവർത്തകരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദം നേരിട്ടുവെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു. മേൽ ഉദ്യോഗസ്ഥൻ ജോലിയിലെ പ്രകടനം വിലയിരുത്തുന്ന രഹസ്യ റിപ്പോർട്ട് ജൂനിയർമാരുടെ മുന്നിൽ വച്ച് പരസ്യമാക്കി അപമാനിച്ചുവെന്നും സന്ദേശത്തിലുണ്ട്.
ജോലിസ്ഥലത്ത് നിന്നുണ്ടായ നിരന്തര മാനസിക സമ്മർദം അനീഷ്യയെ തളർത്തിയിരുന്നുവെന്ന് സഹോദരനും പറയുന്നു.അനീഷ്യയുടെ ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. 9 വർഷമായി എഎപി ആയി ജോലി ചെയ്യുകയാണ് അനീഷ്യ. മാവേലിക്കര കോടതിയിലെ ജഡ്ജി അജിത് കുമാറാണ് ഭർത്താവ്.
Adjust Story Font
16