റസാഖ് പയമ്പ്രോട്ടിന്റെ മരണം; ഒന്നാം പ്രതി മുൻ യുഡിഎഫ് ഭരണസമിതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മാസ്റ്റർ
''2019ലെ യുഡിഎഫ് ഭരണസമിതിയാണ് പ്ലാന്റിന് അനുമതി കൊടുത്തത്''
കോഴിക്കോട്: സാമൂഹിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിൽ ഒന്നാം പ്രതി മുൻ യുഡിഎഫ് ഭരണസമിതിയെന്ന് പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മാസ്റ്റർ. 2019ലെ യുഡിഎഫ് ഭരണസമിതിയാണ് പ്ലാന്റിന് അനുമതി കൊടുത്തത്. പ്ലാന്റ് ജനവാസ മേഖലയിൽ വേണ്ടെന്നാണ് എൽഡിഎഫ് ഭരണസമിതിയുടെ നിലപാടെന്നും മുഹമ്മദ് മാസ്റ്റർ പറഞ്ഞു. മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് റസാഖ് പയമ്പ്രോട്ടിനെ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപം പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിന് പഞ്ചായത്ത് പ്രസിഡന്റ് ഒത്താശ ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് ആക്ഷേപം. മരണത്തിന് ഉത്തരവാദി പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റാണെന്നാണ് സഹോദരൻ ജമാലിന്‍റെ ആരോപണം. അദ്ദേഹത്തിന്‍റെ മൃതദേഹം മാവൂരിലെ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിച്ചു
Adjust Story Font
16