Quantcast

നന്ദി പ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കം; സംസ്ഥാന ബജറ്റ് മറ്റന്നാൾ

വന്യമൃഗങ്ങൾ കാടിറങ്ങി ജനജീവിതം ദുസ്സഹമാക്കുന്നത് സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം

MediaOne Logo

Web Desk

  • Published:

    1 Feb 2023 1:18 AM GMT

kerala State budget,kerala niyamasabha
X

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. എസി മൊയ്തീൻ നന്ദി പ്രമേയം അവതരിപ്പിച്ചു സംസാരിക്കും. നാളെയും ചർച്ച തുടരും. മറ്റന്നാളാണ് സംസ്ഥാന ബജറ്റ്.

വന്യമൃഗങ്ങൾ കാടിറങ്ങുന്നതും ജനജീവിതം ദുസഹമാക്കുന്നതും അടിയന്തിര പ്രമേയമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷ ആലോചന. കരുതൽ വനമേഖല സംബന്ധിച്ച സുപ്രീംകോടതി വിധി ജനങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ആശങ്കക്ക് പരിഹാരം കാണണമെന്ന് എം.എം മണി ശ്രദ്ധ ക്ഷണിക്കലിലൂടെയും ആവശ്യപ്പെടും.

അതേസമയം, ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. ലോക് സഭാ തെരെഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ആണിത്. 9 സംസ്ഥാനങ്ങളിൽ നിയമസഭാ തെരെഞ്ഞെടുപ്പ് ഈ വര്ഷം നടക്കാനിരിക്കെയാണ് ബജറ്റ് എത്തുന്നത് . ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യണം ,അതേസമയം, പദ്ധതികൾ നടത്തി എടുക്കാൻ മതിയായ പണവുമില്ല എന്നതാണ് അവസ്ഥ . ധന സമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുക എന്ന പതിവ് രീതി തന്നെ തുടരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.






TAGS :

Next Story