ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ വെർച്ചൽ ക്യൂ ബുക്കിങ് കുറയ്ക്കാൻ തീരുമാനം
ഇന്നും ശബരിമലയിൽ തീർഥാടകരുടെ വലിയ തിരക്കാണ്.
പമ്പ: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനായി വെർച്ചൽ ക്യൂ ബുക്കിങ് കുറയ്ക്കാൻ തീരുമാനിച്ച് ദേവസ്വം ബോർഡ്. നിലവിലെ പരിധിയായ തൊണ്ണൂറായിരത്തിൽ നിന്നും എൺപതിനായിരമായാണ് കുറയ്ക്കുന്നത്. എന്നാൽ എന്നുമുതൽ എണ്ണത്തിൽ കുറവ് വരുത്തും എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, ഇന്നും ശബരിമലയിൽ തീർഥാടകരുടെ വലിയ തിരക്കാണ്. 1,16,000 പേരാണ് ഇന്നലെ മല ചവിട്ടിയത്. സീസണിൽ ഏറ്റവും കൂടുതൽ ആളുകൾ മല ചവിട്ടിയ ദിവസമായിരുന്നു ഇന്നലെ. ഇന്നല മല ചവിട്ടിയ പലർക്കും ദർശനം നടത്താനായില്ല.
69,000 പേരാണ് പുല്ലുമേട് കാനനപാത വഴിയും പമ്പ വഴിയും സന്നിധാനത്ത് എത്തിയത്. ഇതിൽ വെള്ളിയാഴ്ച മല ചവിട്ടിയവരുമുണ്ട്. മണിക്കൂറുകളോളം ആണ് ഇന്നലെ തീർഥാടകർ ദർശനത്തിനായി വരി നിന്നത്. പതിമൂന്നും പതിനാലും മണിക്കൂർ ക്യൂ നിന്നവരും ഇന്നലെ ഉണ്ട്.
പലപ്പോഴും തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് സാധിച്ചില്ല. ബാരിക്കേടുകൾ മറികടന്നും പൊലീസിനെ തള്ളി മാറ്റിയും തീർഥാടകർ സന്നിധാനം ലക്ഷ്യമാക്കി നീങ്ങി. തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ക്യൂ കോംപ്ലക്സ് സംവിധാനം പരാജയപ്പെട്ടതാണ് നീണ്ട നേരം വരി നിൽക്കേണ്ടി വരാൻ കാരണമായി തീർഥാടകർ പറയുന്നത്.
Adjust Story Font
16