Quantcast

ഒരു സ്ത്രീയെന്ന നിലയില്‍ ശ്രീലേഖയ്ക്ക് എങ്ങനെ ഈ രീതിയിൽ സംസാരിക്കാൻ കഴിയുന്നു? ദീദി ദാമോദരന്‍

പൊലീസിനെതിരായ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി നിലപാട് പറയണമെന്നും ദീദി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    11 July 2022 5:50 AM

Published:

11 July 2022 5:34 AM

ഒരു സ്ത്രീയെന്ന നിലയില്‍ ശ്രീലേഖയ്ക്ക് എങ്ങനെ  ഈ രീതിയിൽ സംസാരിക്കാൻ കഴിയുന്നു? ദീദി ദാമോദരന്‍
X

കോഴിക്കോട്: ആര്‍. ശ്രീലേഖയുടെ ആരോപണത്തിന് പിന്നിൽ ആരെന്ന് വ്യക്തമാണെന്ന് തിരക്കഥാകൃത്തും ഡബ്ള്യൂ.സി.സി പ്രതിനിധിയുമായ ദീദി ദാമോദരന്‍. കോടതിയലക്ഷ്യമാകുന്നത് കൊണ്ട് മറ്റ് കാര്യങ്ങൾ പറയുന്നില്ല. പൊലീസിനെതിരായ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി നിലപാട് പറയണമെന്നും ദീദി ആവശ്യപ്പെട്ടു.

സ്ത്രീ എന്ന നിലയിൽ ശ്രീലേഖയ്ക്ക് എങ്ങനെ ഈ രീതിയിൽ സംസാരിക്കാൻ കഴിയുന്നു. അതിജീവിതയുടെ പോരാട്ടം എളുപ്പമായിരുന്നില്ല. പദവിയോട് ചേർന്ന പ്രതികരണമല്ല ശ്രീലേഖ നടത്തിയതെന്നും ദീദി പറഞ്ഞു.

അതേസമയം ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ നടിയുടെ കുടുംബം രംഗത്തെത്തി. ന്യായീകരണ തൊഴിലാളികള്‍ ആയി എത്തുന്നവരോട് സഹതാപം മാത്രമാണ്. കാലങ്ങളായി അവർ കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒറ്റ പ്രസ്താവനകൊണ്ട് തകര്‍ന്നടിയുന്നത് എന്ന് അവര്‍ അറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ ഉള്ളിലാണ് ഇത്തരത്തിലുള്ളവർക്ക് മരണം സംഭവിക്കുന്നത്. ഇത്തരം നിലപാട് എടുക്കുന്നവരുടെ വ്യക്തിത്വ ഹത്യക്ക് പകരം അതിനെക്കാള്‍ വിലമതിപ്പുള്ള പ്രലോഭനങ്ങളുണ്ടാകാം. ഇത്തരക്കാരോട് സഹതാപം മാത്രമാണുള്ളത്.ന്യായീകരണ പരമ്പരയില്‍ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നുവെന്നും നടിയുടെ സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.



TAGS :

Next Story