തീരുമാനമെടുക്കാൻ കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുത്; ഇടുക്കി ഡാം അടിയന്തരമായി തുറക്കണം: ഡീന്‍ കുര്യാക്കോസ്
ഇടുക്കി ഡാം അടിയന്തരമായി തുറക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. ജലനിരപ്പ് 2385 അടിയായി നിജപ്പെടുത്തണം. ഡാം തുറക്കാൻ കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻആവശ്യമായ നടപടിയുണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
"ഇപ്പോഴുള്ള ഡാമിന്‍റെ ജലനിരപ്പ് 2385ആണ്. റെഡ് അലര്‍ട്ട് 2396ആണ്. ഇപ്പോള്‍ അടിയന്തരമായി ഒരു യാഗം കൂടി ചേരുന്നുണ്ട്. സ്വാഭാവികമായും മുമ്പോട്ടുള്ള കാലാവസ്ഥ പ്രവചനം അനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. രണ്ട് ദിവസത്തിന് ശേഷം വീണ്ടും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതുകൊണ്ടുതന്നെ അടിയന്തരമായി ഡാം തുറന്നുവിട്ട് മുന്‍കരുതലുകളെടുക്കണം" ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
Next Story
Adjust Story Font
16