Quantcast

നന്ദകുമാറിനെ സംരക്ഷിക്കുന്നത് സിപിഎം, പരാതിയില്‍ നിന്ന് പിന്മാറാന്‍ ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു: ദീപ പി മോഹനന്‍

ഗവേഷക നിർബന്ധബുദ്ധി കാണിക്കരുതെന്ന് ഗവര്‍ണര്‍

MediaOne Logo

Web Desk

  • Updated:

    2021-11-07 08:31:13.0

Published:

7 Nov 2021 6:52 AM GMT

നന്ദകുമാറിനെ സംരക്ഷിക്കുന്നത് സിപിഎം, പരാതിയില്‍ നിന്ന് പിന്മാറാന്‍ ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു: ദീപ പി മോഹനന്‍
X

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സന്ദര്‍ശിക്കാത്തതില്‍ നിരാശയുണ്ടെന്ന് എംജി സര്‍വകലാശാലയില്‍ ജാതിവിവേചനത്തിനെതിരെ നിരാഹാര സമരം നടത്തുന്ന ഗവേഷക ദീപ പി മോഹനന്‍. ഒത്തുതീർപ്പാക്കാൻ ഗവർണർ പറയുന്നത് ശരിയല്ല. നാനോ സയന്‍സ് മേധാവി നന്ദകുമാറിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്നും ദീപ കുറ്റപ്പെടുത്തി.

ശൈലജ ടീച്ചറും വി.എന്‍ വാസവനും പരാതിയില്‍ നിന്ന് പിന്മാറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസുമായി മുന്നോട്ടുപോയാല്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെടുമെന്ന് ടീച്ചര്‍ പറഞ്ഞു. ദീപ എന്താ എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലുമൊന്നും ഇല്ലാത്തതെന്ന് ചോദിച്ചു. ടീച്ചര്‍ പറഞ്ഞതുപോലെ തന്നെ തനിക്ക് വര്‍ഷങ്ങള്‍ നഷ്ടമായെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നും ദീപ പി മോഹനന്‍ പറഞ്ഞു.

'സിപിഎം നന്ദകുമാറിനെ സംരക്ഷിക്കുകയാണ്. എസ്എഫ്ഐക്കാര്‍ തന്നെ പറഞ്ഞല്ലോ ചേച്ചീ ഒന്നും വിചാരിക്കരുത് പോളിറ്റ് ബ്യൂറോയില്‍ നിന്ന് വരെ നമുക്ക് വിളി വരുന്നുണ്ടെന്ന്. അനീതി നടന്നെന്ന് എല്ലാവർക്കും ബോധ്യപ്പെടണം, കോംപ്രമൈസ് ചെയ്യാൻ പറയുന്നത് ഒട്ടും ശരിയല്ല'- ഗവേഷക ദീപ പി മോഹനന്‍ പറഞ്ഞു.

എംജി സർവകലാശാല അനുഭാവപൂർണമായ നടപടി സ്വീകരിക്കണമെന്നാണ് ഗവേഷകയുടെ സമരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പ്രതികരിച്ചത്. ഗവേഷക നിർബന്ധബുദ്ധി കാണിക്കരുത്. വിട്ടുവീഴ്ചക്ക് തയ്യാറാകണം. സർവകലാശാലകൾ കുടുംബാന്തരീക്ഷത്തിൽ പ്രവർത്തിക്കേണ്ടതാണ്. തനിക്ക് ഈ വിഷയത്തെ കുറിച്ച് കൃത്യമായ വിവരമില്ല. എന്ത് പ്രശ്നമാണെങ്കിലും പരിഹരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

TAGS :

Next Story