Quantcast

'വി.സിയെ മാറ്റണം': ഗവേഷകയുടെ നിരാഹാര സമരം 10ആം ദിവസത്തില്‍

പ്രശ്നം പരിഹരിക്കാനുള്ള സർവകലാശാലയുടെ അവസാന ശ്രമവും ഫലം കണ്ടില്ല

MediaOne Logo

Web Desk

  • Updated:

    2021-11-07 01:34:51.0

Published:

7 Nov 2021 1:33 AM GMT

വി.സിയെ മാറ്റണം: ഗവേഷകയുടെ നിരാഹാര സമരം 10ആം ദിവസത്തില്‍
X

എംജി സർവകലാശാലയിൽ ഗവേഷക ദീപ പി മോഹനന്‍ നടത്തുന്ന സമരം സർക്കാരിന് തലവേദനയാകുന്നു. പ്രശ്നം പരിഹരിക്കാനുള്ള സർവകലാശാലയുടെ അവസാന ശ്രമവും ഫലം കണ്ടില്ല. നന്ദകുമാറിനെയും വി.സിയെയും മാറ്റണമെന്ന ആവശ്യത്തിൽ സർക്കാർ ഇനി എന്തുനിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.

ജാതിവിവേചനം നേരിട്ട ഗവേഷകയ്ക്ക് 10 വർഷമായി ഗവേഷണം പൂർത്തിയാക്കാനായിട്ടില്ലെന്നാണ് പരാതി. പല തവണ പ്രതിഷേധങ്ങള്‍ ഉയർന്നിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ തീരുമാനിച്ചത്. ആദ്യം സമരത്തോട് പ്രതികരിക്കാതിരുന്ന യൂണിവേഴ്സിറ്റി ഒടുവില്‍ ആരോപണ വിധേയനായ വകുപ്പ് മേധാവിക്ക് എതിരെ നടപടി എടുത്തു. എന്നാൽ വി.സിക്ക് എതിരെയും നടപടി വേണമെന്ന നിലപാടുമായി ഗവേഷക നിരാഹാരം തുടർന്നതോടെ സർക്കാരും വെട്ടിലായിരിക്കുകയാണ്. പിന്തുണയുമായി പ്രതിപക്ഷം രംഗത്തെത്തിയതും തലവേദനയായി.

ഇതിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവേഷകയെ പിന്തുണച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടു. ഇത് സർവകലാശാലയിലെ ഇടത് സിന്‍ഡിക്കേറ്റിനെയും ആശയക്കുഴപ്പത്തിലാക്കി. വി.സിയെയും ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെയും മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന് പറയുമ്പോള്‍ സർക്കാർ തീരുമാനമാകും ഇനി നിർണായകമാകുക.

TAGS :

Next Story