Quantcast

മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചു, ഇടപെട്ടിരുന്നെങ്കിൽ കലാപത്തിന്‍റെ തീവ്രത കുറയുമായിരുന്നു; വിമര്‍ശനവുമായി ദീപിക

കലാപ സമയത്തെ ശൂന്യത തെരഞ്ഞെടുപ്പ് കാലത്തെ വാക്ക് കൊണ്ട് നികത്താനാകില്ലെന്നും ദീപിക വിമർശിക്കുന്നു

MediaOne Logo

Web Desk

  • Published:

    11 April 2024 5:51 AM GMT

Modi
X

കോട്ടയം: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചെന്ന് ദീപിക മുഖപ്രസംഗത്തിൽ വിമർശനം. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഇടപെട്ടിരുന്നെങ്കിൽ കലാപത്തിന്‍റെ തീവ്രത കുറയുമായിരുന്നു. കലാപം നടന്ന സ്ഥലം സന്ദർശിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായില്ല. കലാപ സമയത്തെ ശൂന്യത തെരഞ്ഞെടുപ്പ് കാലത്തെ വാക്ക് കൊണ്ട് നികത്താനാകില്ലെന്നും ദീപിക വിമർശിക്കുന്നു.

മണിപ്പൂരിനെ രക്ഷിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഈ രക്ഷയാണോ ആ നാടിന് വിധിച്ചിരിക്കുന്നത്? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമയോചിത ഇടപെടല്‍ മൂലം കലാപബാധിത മണിപ്പൂരിലെ സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതി ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. ഏറെ വംശീയ കലാപങ്ങള്‍ നടന്നിട്ടുള്ള നാടാണ്.പക്ഷെ അതൊക്കെ നിസാരമായിരുന്നുന്നെന്ന് തോന്നിപ്പിക്കും വിധം ജനത മനസുകൊണ്ടും വെറുപ്പു കൊണ്ടും വാസഭൂമി കൊണ്ടും രണ്ടു ശത്രുരാജ്യങ്ങളെന്ന പോലെ വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്പൂരിനേറ്റ ചരിത്ര പ്രഹരം! അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കെ അതിനിഗൂഢവും അവിശ്വസനീയവുമായൊരു നിശബ്ദതയില്‍ താന്‍ അഭിരമിച്ചത് എന്തിനെന്ന മാത്രം പ്രധാനമന്ത്രി പറഞ്ഞില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.

മെയ്തെയ്, കുക്കി വംശങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ മുഖ്യമന്ത്രി നിര്‍ലജ്ജം മെയ്തെയ് പക്ഷത്തു നില്‍ക്കുകയും മെ​​യ്തെ​​യ് തീ​​വ്ര​​സം​​ഘ​​ട​​ന​​ങ്ങ​​ൾ മു​​ഖ്യ​​മ​​ന്ത്രി​​യെ പ്ര​​ശം​​സി​​ക്കു​​ക​​യു​​മൊ​​ക്കെ ചെ​​യ്ത​​ത് ആ​​രു മ​​റ​​ക്കും? ശ​​ത്രു​​സം​​ഹാ​​ര​​ത്തി​​നു​​വേ​​ണ്ടി മെ​​യ്തെ​​യ് തീ​​വ്ര​​പ്ര​​സ്ഥാ​​നം സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ആ​​യു​​ധ​​പ്പു​​ര​​ക​​ൾ ക​​യ്യേ​​റി തോ​​ക്കും വെ​​ടി​​യു​​ണ്ട​​ക​​ളും യ​​ഥേ​​ഷ്ടം കൈ​​ക്ക​​ലാ​​ക്കി​​യ​​പ്പോ​​ൾ കൈ​​യും​​കെ​​ട്ടി​​ നി​​ന്നൊ​​രു മു​​ഖ്യ​​മ​​ന്ത്രി! അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​പ്ര​​കാ​​രം മാ​​ത്രം പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ.

2023 മേ​​യ് മൂ​​ന്നി​​നു ക​​ലാ​​പം തു​​ട​​ങ്ങി​​യ​​തി​​നു​​ശേ​​ഷം ഇ​​ന്നു​​വ​​രെ പ്ര​​ധാ​​ന​​മ​​ന്ത്രി മ​​ണി​​പ്പു​​ർ സ​​ന്ദ​​ർ​​ശി​​ച്ചി​ട്ടി​ല്ല. ക​​ലാ​​പം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ൽ പ​രാ​ജ​യ​പ്പെ​ട്ട സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നെ​​തി​​രേ ന​​ട​​പ​​ടി എ​​ടു​​ക്കാ​​തി​​രു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു മ​റു​പ​ടി​യി​ല്ല.​ മ​​ണി​​പ്പു​​രി​​ലേ​​തു വ​​ർ​​ഗീ​​യ​​മ​​ല്ല, വം​​ശീ​​യ ക​​ലാ​​പ​​മാ​​ണെ​​ന്നു പ​​റ​​യു​​ന്പോ​​ഴും മെ​​യ്തെ​​യ്ക​​ൾ സ്വ​​ന്തം വം​​ശ​​ത്തി​​ൽ​​പെ​​ട്ട ക്രൈ​​സ്ത​​വ​​രു​​ടേ​​ത് ഉ​​ൾ​​പ്പെ​​ടെ 250 പ​​ള്ളി​​ക​​ൾ ആ​​ദ്യ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ​​ത​​ന്നെ ക​​ത്തി​​ച്ചു ചാ​​ന്പ​​ലാ​​ക്കി​​യ​​തി​​നെ​​ക്കു​​റി​​ച്ച് ഇ​​ന്നും വി​​ശ​​ദീ​​ക​​ര​​ണ​​മി​​ല്ല. ചി​​ല ക്ഷേ​​ത്ര​​ങ്ങ​​ളും ത​​ക​​ർ​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട് എ​​ന്ന​ത​ല്ല മ​റു​പ​ടി.

രാ​​ജ്യ​​ത്ത് അ​​ര​​ങ്ങേ​​റു​​ന്ന ക്രൈ​​സ്ത​​വ മ​​ത​​സ്ഥാ​​പ​​ന​​ങ്ങ​​ളോ​​ടു​​ള്ള വി​​വേ​​ച​​ന​​ത്തി​​ന്‍റെ മ​​ണി​​പ്പു​​ർ പ​​തി​​പ്പാ​​യി അ​​തു മാ​​റി. നി​​ർ​​മി​​ക്ക​​പ്പെ​​ട്ട ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളി​​ലെ പൂ​​ജ​​ക​​ൾ മാ​​ത്ര​​മ​​ല്ല, ത​​ക​​ർ​​ക്ക​​പ്പെ​​ട്ട​​വ​​യു​​ടെ ചാ​​ര​​വും ബി​​ജെ​​പി ഭ​​ര​​ണ​​കാ​​ല​​ത്തി​​ന്‍റെ ‘മ​​തേ​​ത​​ര​​ത്വ​​ത്തെ’ നി​​ർ​​വ​​ചി​​ക്കും. ക​​ലാ​​പം ന​​ട​​ക്കു​​മ്പോ​​ൾ സം​​സ്ഥാ​​ന​​സ​​ർ​​ക്കാ​​രും മാ​​ധ്യ​​മ​​ങ്ങ​​ളും പ​​ക്ഷം​​പി​​ടി​​ച്ചു​​വെ​​ന്ന് എ​​ഡി​​റ്റേ​​ഴ്‌​​സ് ഗി​​ൽ​​ഡി​​ന്‍റെ വ​​സ്തു​​താ​​ന്വേ​​ഷ​​ണ​​സം​​ഘം റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യി​​രു​​ന്നു.

ഇ​​ന്ത്യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​ര​​വ​​ത്തി​​ലാ​​ണ്; മ​​ണി​​പ്പുർ ഭ​​യ​​ത്തി​​ന്‍റെ പി​​ടി​​യി​​ലും. ലൈ​​സ​​ൻ​​സു​​ള്ള 24,000 തോ​​ക്കു​​ക​​ളി​​ൽ 12,000 എണ്ണം ഇ​​നി​​യും ഉ​ട​മ​ക​ൾ സ​​മ​​ർ​​പ്പി​​ച്ചി​​ട്ടി​​ല്ല. അ​​തി​​ലും ഭ​​യാ​​ന​​ക​​മാ​​യ കാ​​ര്യം, മെ​​യ്തെ​​യ്ക​​ൾ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​യ എ.​​കെ. സീ​​രി​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ട ആ​​ധു​​നി​​ക ആ​​യു​​ധ​​ങ്ങ​​ളി​​ലേ​​റെ​​യും അ​​വ​​രു​​ടെ കൈ​​യി​​ൽ​​ത​​ന്നെ​​യു​​ണ്ട് എ​ന്ന​താ​ണ്. എ​​ങ്ങ​​നെ​​യാ​​ണ് ഭ​​യ​​മി​​ല്ലാ​​തെ ജ​​ന​​ങ്ങ​​ൾ വോ​​ട്ട് ചെ​​യ്യാ​​നെ​​ത്തു​​ന്ന​​ത്? ഒ​​രു പാ​​ർ​​ട്ടി​​യു​​ടെ​​യും പ്ര​​മു​​ഖ നേ​​താ​​ക്ക​​ൾ മ​​ണി​​പ്പു​​രി​​ലേ​​ക്കു പ്ര​​ചാ​​ര​​ണ​​ത്തി​​നു പോ​​കു​​ന്നി​​ല്ല. ഭ​​യം മാ​​ത്ര​​മാ​​ണു കാ​​ര​​ണം. ഈ ​​മ​​ണി​​പ്പൂരി​​നെ​​യാ​​ണ് കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ര​​ക്ഷി​​ച്ചെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞ​​ത്.

മ​​ണി​​പ്പൂർ ക​​ത്തി​​യെ​​രി​​ഞ്ഞ​​പ്പോ​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ട​​പെ​​ട്ടി​​രു​​ന്നെ​​ങ്കി​​ൽ ആ ​​നി​​മി​​ഷം അ​​വി​​ടെ എ​​ല്ലാം ശാ​​ന്ത​​മാ​​കു​​മാ​​യി​​രു​​ന്നെ​​ന്ന് ആ​​രും ക​​രു​​തു​​ന്നി​​ല്ല. പ​​ക്ഷേ, അ​​തി​​ന്‍റെ തീ​​വ്ര​​ത​​ കു​​റ​​യ്ക്കാ​​നാ​​കു​​മാ​​യി​​രു​​ന്നു. ക്രി​​മി​​ന​​ലു​​ക​​ൾ​​ക്ക് മു​​ന്ന​​റി​​യി​​പ്പാ​​കു​​മാ​​യി​​രു​​ന്നു. ചോ​​ദി​​ക്കാ​​നും പ​​റ​​യാ​​നും ത​​ങ്ങ​​ൾ​​ക്ക് ആ​​രെ​​ങ്കി​​ലു​​മൊ​​ക്കെ ഉ​​ണ്ടെ​​ന്ന് ഇ​​ര​​ക​​ൾ​​ക്കു തോ​​ന്നു​​മാ​​യി​​രു​​ന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.



TAGS :

Next Story