Quantcast

ദീപുവിന്റെ മരണം; നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

റിമാൻഡിലുള്ള നാല് പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം ചുത്തിയത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-02-19 02:02:10.0

Published:

19 Feb 2022 1:59 AM GMT

ദീപുവിന്റെ മരണം; നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി
X

സി.പി.എം പ്രവർത്തകരുടെ മർദനത്തെ തുടർന്ന് മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. വധശ്രമത്തിനായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. റിമാൻഡിലുള്ള നാല് പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം ചുത്തിയത്തിയത്.

അതേ സമയം ദീപുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വൈകീട്ട് 5 മണിയോടെ കാക്കനാട് അത്താണിയിലെ ശ്മശാനത്തിലാകും സംസ്‌കാരം നടക്കുക.

കുന്നത്തുനാട് എം.എൽ.എ പി വി ശ്രീനിജിന് എതിരെയുള്ള വിളക്ക് അണക്കൽ പ്രതിഷേധവുമായി ബന്ധപ്പെട്ട തർക്കമാണ് ദീപുവിന്റെ മരണത്തിൽ കലാശിച്ചത്. ഇന്നലെ ദീപുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ എം.എൽ.എ നടത്തിയ പ്രതികരണം ട്വന്റി ട്വന്റി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ദീപുവിന്റെ മരണകാരണം മാറ്റിയെഴുതാൻ എം.എൽ.എ ശ്രമിക്കുന്നുവെന്നതടക്കം ഗുരുതര ആരോപണങ്ങൾ ആണ് ബന്ധുക്കളും,ട്വന്റി ട്വന്റി ഭാരവാഹികളും ഉയർത്തിയത്. ഇതിനെ തുടർന്ന് ബന്ധുക്കളുടെ ആവശ്യം കൂടെ പരിഗണിച്ചാണ് ദീപുവിന്റെ പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ നടത്താൻ തീരുമാനിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം കാവുങ്ങപറമ്പിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം വൈകീട്ട് 5 മണിയോടെ കാക്കനാട് അത്താണിയിലുള്ള പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.സംഘർഷ സാധ്യത ഉള്ളതിനാൽ വലിയ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാകും സംസ്‌കാര ചടങ്ങുകൾ.

TAGS :

Next Story