സ്വപ്നാ സുരേഷിനെതിരെ എംവി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സാക്ഷി വിസ്താരം ഇന്ന്
തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
കണ്ണൂർ: സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മാനനഷ്ട കേസിൽ സാക്ഷി വിസ്താരം ഇന്ന് നടക്കും. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുൻ എഡിഎം എ.സി മാത്യു, സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ ഗണശൻ എന്നിവരാണ് ഇന്ന് സാക്ഷി വിസ്താരത്തിന് ഹാജരാകേണ്ടത്.
പരാതിക്കാരനായ എംവി ഗേവിന്ദൻറെ മൊഴി തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എംവി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും തൻറെ വ്യക്തി ജീവിതത്തിൽ കരിനിഴലിൽ വീഴ്ത്തിയെന്നുമാണ് മാനഷ്ട പരാതിയിൽ എംവി ഗോവിന്ദൻ ചൂണ്ടികാട്ടിയത്.
Next Story
Adjust Story Font
16